ഒരമ്മയുടെ കണ്ണീര്‍ ഒരമ്മയുടെ കണ്ണീര്‍ 

കാബൂളിലെ ക്ലാസ്സില്‍ ഭീകരാക്രമണം

ഇസ്ലാമിക സമൂഹത്തിലുള്ള ഷിയ-സുന്നി വിഭാഗീതയതയുടെ ഫലമാണ് മൗലികവാദികളുടെ ആക്രമണമെന്ന് തെളിവുകള്‍ സാഹചര്യങ്ങളും തെളിവുകളും സ്ഥിരീകരിക്കുന്നു. കുട്ടികളോടുള്ള കാണിച്ച ക്രൂരതയെ മൃഗീയമെന്ന് യുണിസെഫ് (UNICEF) വിശേഷിപ്പിച്ചു.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ആഗസ്റ്റ് 15-Ɔο തിയതി ബുധനാഴ്ച രാവിലെ യൂണിവേഴ്സിറ്റി പഠനത്തിനുള്ള യോഗ്യതാപരീക്ഷ എഴുതാനെത്തിയ മുസ്ലീം-ഷിയാ വിഭാഗത്തില്‍പ്പെട്ട കുട്ടികളെ ലക്ഷ്യമാക്കിയാണ് ചാവേര്‍ ബോംബ് ആക്രമണം ഉണ്ടായത്. മരണം ഇനിയും 48-ലും അധികമാകാന്‍ സാദ്ധ്യതയുണ്ട്.
67 കുട്ടികള്‍ മുറിപ്പെട്ടിട്ടുണ്ട്.

നിര്‍ദ്ദോഷികളായ കുഞ്ഞുങ്ങളോടു കാണിക്കുന്ന ക്രൂരത മൃഗീയമെന്ന്, ഹെന്‍റിയേത്ത ഫോറെ ഐക്യരാഷ്ട്ര സംഘടയുടെ ശിശുക്ഷേമവിഭാഗത്തിന്‍റെ (UNICEF-ന്‍റെ) ഡയറക്ടര്‍ ജനറല്‍, ഭീകരാക്രമണത്തെ അപലപിച്ചുകൊണ്ടു പ്രസ്താവിച്ചു. എല്ലാമാനവിക ആദര്‍ശങ്ങള്‍ക്കും എതിരായ നീക്കമാണ് പഠിക്കാന്‍ പോകുന്ന കുട്ടികളെ കൊല്ലുന്നതെന്ന്, ക്രൂരതയെ അപലപിച്ചുകൊണ്ടു യുണിസെഫിന്‍റെ പ്രതിനിധി പ്രസ്താവിച്ചു.

അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാന നഗരമായ കാബൂളിലെ ഡാഷ്ട്-ബാര്‍ച്ച പ്രവിശ്യയിലെ സ്കൂളിലാണ് ആക്രമണം നടന്നത്. സ്ത്രീകള്‍ വിദ്യാഭ്യാസം നേടുന്ന രീതിയെയും, ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും സഹവിദ്യാഭ്യാസ സംവിധാനത്തെയും, സഹവിദ്യാഭ്യാസം പ്രോത്സഹിപ്പിക്കുന്ന ഇസ്ലാമിക സമൂഹത്തിലെ ഷിയാ വിഭാഗത്തെയുമാണ് ഈ “ക്ലാസ്സ്-റൂം ഭീകരത” ലക്ഷ്യമിട്ടതെന്ന് കാബൂളിലെ ഉന്നത പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 August 2018, 09:17