ഇസ്രായേലിനെ   യഹൂദ രാഷ്ട്രമായി പ്രഖ്യാപിക്കുന്ന പ്രമേയത്തിനെതിരെ പ്രകടനം നടത്തുന്നവര്‍ 14/07/18 ഇസ്രായേലിനെ യഹൂദ രാഷ്ട്രമായി പ്രഖ്യാപിക്കുന്ന പ്രമേയത്തിനെതിരെ പ്രകടനം നടത്തുന്നവര്‍ 14/07/18 

ഇസ്രായേല്‍ യഹൂദ രാഷ്ട്രമോ?

ഇസ്രായേലിനെ യഹൂദരാഷ്ട്രമായി പ്രഖ്യാപിക്കുന്ന പ്രമേയത്തിനെതിരെ ജറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കേറ്റ് ശബ്ദമുയര്‍ത്തുന്നു

ജോയി കരിവേലി, വത്തിക്കാന്‍

ഇസ്രായേലിനെ യഹൂദ രാഷ്ട്രമായി നിര്‍വ്വചിക്കുന്ന അന്നാടിന്‍റെ നിയമത്തെ ജറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കാസ്ഥാനം (പാത്രിയാര്‍ക്കേറ്റ്) അപലപിക്കുന്നു.

ഇസ്രായേല്‍ യഹൂദജനത്തിന്‍റെ നാടാണ് എന്ന് പ്രഖ്യാപിക്കുന്ന വിവാദപരമായ പ്രമേയം സര്‍ക്കാര്‍ അടുത്തയിടെ അംഗീകരിച്ച പശ്ചാത്തലത്തില്‍ പുറപ്പെടുവിച്ച പ്രസ്താവനയിലാണ് പാത്രിയാര്‍ക്കേറ്റിന്‍റെ ഈ പ്രതികരണം.

ഈ നിയമം ഇസ്രായേലിലെ മറ്റു വിഭാഗങ്ങള്‍ക്ക് ഭരണഘടനാപരമായ യാതൊരുറപ്പും നല്കുന്നില്ലയെന്നും അത് ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭയുടെ  181-ാ○ പ്രഖ്യാനത്തിന്‍റെ   പ്രത്യക്ഷ ലംഘനമാണെന്നും പ്രസ്താവന കുറ്റപ്പെടുത്തുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 August 2018, 08:27