പ്രകൃതിയുടെ തെളിവിലും ഉയരുന്ന രോഗങ്ങള്‍ പ്രകൃതിയുടെ തെളിവിലും ഉയരുന്ന രോഗങ്ങള്‍ 

അതിരുകള്‍ക്കപ്പുറം സഹായവുമായി ഡോക്ടര്‍മാരുടെ കൂട്ടായ്മ

അതിരുകളില്ലാതെ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരു‌ടെ രാജ്യന്തര സംഘടന (Medicos Sans Frontiers (MSF) കെടുതിയില്‍പ്പെട്ടവര്‍ക്കു വേണ്ട മരുന്നുകളുമായി കേരളത്തില്‍ എത്തി.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

76 രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരുടെ സംഘടനയ്ക്ക് (MSF-Medicos Sans Frontiers) ഇന്ത്യയില്‍‍ ഡെല്‍ഹിയില്‍ ഓഫീസുണ്ട്. കേരളത്തിലെ ദുരിതവാര്‍ത്ത അറിഞ്ഞാണ് ഡോക്ടര്‍മാരുടെ സഖ്യം കേരളത്തില്‍ എത്തിയത്. വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ ക്രേന്ദ്രീകരിച്ചാണ് എംഎസ്.എഫിന്‍റെ മെഡിക്കല്‍ ടീം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

വയനാട്ടിലെ 200 ക്യാമ്പുകളില്‍ ആയിരക്കണക്കിന് ആളുകള്‍ ഉള്ളതായി അറിഞ്ഞതോടെയാണ് എംഎസ്.എഫിന്‍റെ പ്രവര്‍ത്തകര്‍ വയനാട്ടിലെ തേക്കുതറയില്‍ എത്തിയത്. കെടുതിയെ തുടര്‍ന്നു കൂടിവരുന്ന കോളറ, പനി, തൊക്കുരോഗങ്ങള്‍ എന്നിവയ്ക്കുള്ള ചികിത്സയും മരുന്നുമായിട്ടാണ് രാജ്യത്തിന്‍റെയോ സംസ്ക്കാരത്തിന്‍റെയോ മതത്തിന്‍റെയോ അതിരുകളില്ലാതെ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരുടെ രാജ്യാന്തര സന്നദ്ധ സംഘടന മുന്നോട്ടു പോകുന്നത്.

അടുത്തകാലത്ത് ലോകം കണ്ട കേരളത്തിലെ ഭീതിദമായ ഈ മാനവിക ദുരന്തത്തില്‍ പറ്റുന്നത്ര ചികിത്സാസഹായം നല്കാന്‍ കിണഞ്ഞു പരിശ്രമിക്കുകയാണെന്ന് ആഗസ്റ്റ് 18-ന് വയനാട്ടെ തേക്കുതറയില്‍നിന്നും വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിനു എം.എസ്.എഫിന്‍റെ വക്താവു സറാ സരേസ്ക നല്കിയ പ്രസ്താവന അറിയിച്ചു.

AISF Building, 1st & 2nd Floor
Amar Colony, Lajpat Nagar –IV
New-Delhi-110024. India

00 91 11 490 10 000
00 91 11 465 08 020
india.office.hrm@new-delhi.msf.org

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 August 2018, 08:33