തിരയുക

Vatican News
വടക്കന്‍ പറവൂര്‍ ഉണരുന്നു! വടക്കന്‍ പറവൂര്‍ ഉണരുന്നു!  (AFP or licensors)

കേരളത്തെ തുണയ്ക്കാന്‍ “കാരിത്താസ് ഇന്ത്യ”യും

സഭയുടെ ഉപവിപ്രാസ്ഥാനം “കാരിത്താസ്‍ ഇന്ത്യ” (Caritas India) കേരളത്തിന്‍റെ പുനരുദ്ധാരണ പദ്ധതിയില്‍ കൂടുതല്‍ പങ്കുചേരും.

- ഫാദര്‍ വില്യം നെല്ലിക്കല്‍

‘കാരിത്താസ്’  കേരളത്തോടൊപ്പം
തകര്‍ന്ന കേരളത്തെ സമുദ്ധിരിക്കാനുള്ള സര്‍ക്കാരിന്‍റെ നീക്കങ്ങളോടു സഹകരിച്ചുകൊണ്ടാണ് ആഗോളസഭയുടെ ഉപവി പ്രസ്ഥാനം ഭവനനിര്‍മ്മാണത്തിന്‍റെയും പരിസ്ഥിതി ശുചീകരണത്തിന്‍റെയും പദ്ധതികള്‍ ആവിഷ്ക്കരിച്ചിരിക്കുന്നത്. ഒരു നീണ്ട ചരിത്രസന്ധിക്കു ശേഷമുണ്ടായ പ്രകൃതിദുരന്തത്തില്‍പ്പെട്ട കേരളീയരെ തുണയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥയില്‍ ഖേദിച്ചുകൊണ്ടുമാണ് ഇന്ത്യയിലും ഇന്ത്യയ്ക്കു പുറത്തുമുള്ള അഭ്യുദയകാംക്ഷികളുടെയും ഉപകാരികളുടെയും പിന്‍ബലത്തോടെയാണ് കാരിത്താസ് ഇന്ത്യ കേരളത്തെ തുണയ്ക്കാന്‍ പദ്ധതികള്‍ ഒരുക്കുന്നത്.

ഭവനനിര്‍മ്മാണവും പരിസ്ഥിതിസംരക്ഷണവും
സഭാകേന്ദ്രങ്ങളുടെ സഹായത്തോടെ ഏറ്റവും ദുരിതപൂര്‍ണ്ണങ്ങളായ കേരളത്തിന്‍റെ വയനാട്, പത്തനംതിട്ട്, തൃശ്ശൂര്‍, എറണാകുളം ജില്ലകളില്‍ 20,000 വീടുകള്‍ നിര്‍മ്മിക്കുക, തൊഴിലിന് വേദനം... എന്നീ പ്രമാണത്തില്‍ തൊഴില്‍നല്കി നാട് ശുചീകരിക്കുക എന്നിങ്ങനെയുള്ള അടിയന്തിരമായി ആവശ്യമായിരിക്കുന്ന പദ്ധതിതികള്‍ നടപ്പിലാക്കാനാണ് കാരിത്താസ് ശ്രമിക്കുന്നത്. കൂടുതെ ഭക്ഷ്യസഹായം, കുടിവെള്ള വിതരണം, വീടുകളിലെ ശോചീകരണ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള മരുന്നു വിതരണം എന്നിയും കേരളത്തിന്‍റെ പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമാണ്. കാരിത്താസ് ഇന്ത്യയുടെ ഡെല്‍ഹി ഓഫിസില്‍നിന്നും ആഗസ്റ്റ് 28-Ɔο തിയതി ചൊവ്വാഴ്ച ഡയറക്ടര്‍, ഫാദര്‍ പോള്‍ മൂഞ്ഞേലി ഇറക്കിയ പ്രസ്താവനയാണ് വെള്ളപ്പാച്ചിലില്‍പ്പെട്ട കേരളത്തെ സമുദ്ധരിക്കാന്‍ ആഗോളസഭയുടെ ഉപവിപ്രസ്ഥാനമായ “കാരിത്താസ്” ഒരുക്കുന്ന പദ്ധതികള്‍ വെളിപ്പെടുത്തിയത്.

വെള്ളപ്പാച്ചില്‍ വരുത്തിയ ദുരന്തങ്ങള്‍
ഔദ്യോഗിക കണക്കുകള്‍ പ്രകാരം 389-പേര്‍ മരണമടഞ്ഞതുകൂടാതെ ഇനിയും 38 പേര്‍ കാണാതായിട്ടുണ്ട്. ആശുപത്രികളില്‍ കഴിയുന്നവര്‍ നിരവധിയുണ്ട്. 21,000 വീടുകള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. 47000 വളര്‍ത്തുമൃഗങ്ങള്‍, 2 ലക്ഷം കോഴിയതാറാവിനങ്ങള്‍, 40,0000 ഹെക്ടര്‍ ഭൂമിയില്‍ വിളനാശവുമുണ്ടായിട്ടുണ്ട്. 1287 ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍ മുങ്ങിയപ്പോള്‍ 14 ലക്ഷത്തിലേറെപ്പേര്‍ ഭവനരഹിതരായി കേരളത്തില്‍ 8000-ല്‍ അധികം അഭയാര്‍ത്ഥി കേന്ദ്രങ്ങളില്‍ കഴിയുന്നു. ഇവ കേരളത്തില്‍ പ്രകൃതിദുരന്തം വിതച്ച വിനകളുടെ ഭാഗമാണ്.
ഒത്തൊരുമിച്ചുനിന്ന് ഈ കെടുതികളെ പരിഹരിക്കാനുകെന്നുള്ള കേരളമക്കളുടെ ആത്മവിശ്വാസത്തില്‍ താനും പങ്കുചേരുന്നെന്ന് ഫാദര്‍ മൂഞ്ഞേലി പറഞ്ഞു.

30 August 2018, 18:01