അമേരിക്കന്‍ കര്‍ദ്ദിനാള്‍ തിയദോര്‍ മക്കാരിക്ക് അമേരിക്കന്‍ കര്‍ദ്ദിനാള്‍ തിയദോര്‍ മക്കാരിക്ക് 

പീഡനക്കേസുകള്‍ക്കെതിരെ അമേരിക്കയിലെ മെത്രാന്മാരുടെ പ്രഖ്യാപനം

ലൈംഗിക പീഡനക്കേസുകള്‍ സംബന്ധിച്ച് അമേരിക്കയിലെ കത്തോലിക്കാ മെത്രാന്‍ സംഘം പൊതുവായ പ്രഖ്യാപനം ഇറക്കി.

- ഫാദര്‍ വില്യം നെല്ലിക്കല്‍

ദേശീയ മെത്രാന്‍ സംഘത്തിന്‍റെ പ്രഖ്യാപനം
ആഗസ്റ്റ് 1-‍Ɔο തിയതി ബുധനാഴ്ചയാണ് അമേരിക്കയിലെ മെത്രാന്‍ സംഘത്തിന്‍റെ സെക്രട്ടറി ജനറലും, ഹൂസ്റ്റണ്‍ അതിരൂപതാദ്ധ്യക്ഷനുമായ കര്‍ദ്ദിനാള്‍ ഡാനിയേല്‍ ഡി നാര്‍ഡോ ലൈംഗിക പീഡനക്കേസുകള്‍ സംബന്ധിച്ച് അമേരിക്കയിലെ ദേശീയ സഭയുടെ നിലപാടു വെളിപ്പെടുത്തുന്ന പ്രഖ്യാപനം പുറത്തുവിട്ടത്.

അമേരിക്കയില്‍ വിശ്രമജീവിതം നയിക്കുന്ന വാഷിംങ്‍ടണ്‍ അതിരൂപതയുടെ മെത്രാപ്പോലീത്ത, കര്‍ദ്ദിനാള്‍ തിയദോര്‍ എഡ്ഗാര്‍ മക്കാരിക്കിന് എതിരായി ഉയര്‍ന്ന വളരെ ഗൗരവകരമായ ലൈംഗിക പീഡനക്കേസുകളാണ് അമേക്കയിലെ മെത്രാന്‍ സംഘത്തെ ഇതു സംബന്ധിച്ച് ഉടനടി ഒരു പ്രഖ്യാപനത്തിന് പ്രേരിപ്പിച്ചത്. കര്‍ദ്ദിനാള്‍ ഡി നാര്‍ഡോ വ്യക്തമാക്കി.

പ്രഖ്യാപനത്തിലെ നയങ്ങള്‍
1. രൂപതകളില്‍ അരെങ്കിലും ഒരാള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് അറിഞ്ഞാല്‍ മറച്ചുവയ്ക്കാതെ, കാരുണ്യത്തോടെ എന്നാല്‍ നീതിയോടെ കുറ്റകൃത്യത്തെ കൈകാര്യംചെയ്യേണ്ടതാണ്.

2. ഇനിയും സഭയില്‍ ലൈംഗിക പീഡനത്തിന് ഇരയായവര്‍ നീതിലഭിക്കാതെ ഉണ്ടങ്കില്‍ മുന്നോട്ടു വന്ന് വിവരം അറിയിക്കേണ്ടതാണ്. ഗൗരവകരമായ കുറ്റകൃത്യത്തിന്‍റെ സ്വഭാവമുള്ള കേസുകള്‍ നിയമപാലകരെ അറിയിച്ചും കേസ് എടുക്കേണ്ടതാണ്.

3. ആര്‍ച്ചുബിഷപ്പ് മക്കാറിക്കിന് എതിരായ ആരോപണങ്ങള്‍ അമേരിക്കയിലെ മെത്രാന്‍ സംഘം ഏറെ ഗൗരവത്തോടും ദുഃഖത്തോടും സഹാനുഭാവത്തോടുംകൂടെയാണ് കാണുന്നത്. എന്നാല്‍ നീതിനിഷ്ഠയോടെ സത്യം കണ്ടെത്താന്‍ പരിശ്രമിക്കുമെന്നും, കര്‍ദ്ദിനാള്‍ ‍ഡാനിയേല്‍ ഡി നാര്‍ഡോ പ്രഖ്യാപനത്തിലൂടെ അറിയിച്ചു.  

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 August 2018, 09:53