ജീവന്‍റെ തിരികൊളുത്തുക ജീവന്‍റെ തിരികൊളുത്തുക 

വധശിക്ഷ വിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കു പ്രചോദനം

"വധശിക്ഷ അസ്വീകാര്യം" എന്ന ഭേദഗതി മനുഷ്യജീവന്‍റെ പവിത്രതയ്ക്കുള്ള ആദരവെന്ന് വിശു ദ്ധ എജീദിയോയുടെ സമൂഹം

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

മനുഷ്യജീവന്‍റെ പവിത്രതയെ, സുവിശേഷത്തില്‍ ഊന്നിനിന്നുകൊണ്ട്, ആദരിക്കുന്നതിന് കത്തോലിക്കാവിശ്വാസികള്‍ക്ക് കൂടുതല്‍ പ്രചോദനം പകരുന്നതാണ് ഫ്രാന്‍സീസ് പാപ്പാ കത്തോലിക്കസഭയുടെ മതബോധനത്തില്‍ വധശിക്ഷയെ അധികരിച്ചുള്ള പരിച്ഛേദത്തില്‍ വരുത്തിയ ഭേദഗതിയെന്ന് റോം ആസ്ഥാനമായി സമാധാനത്തിനും വധശിക്ഷ ഇല്ലായ്മ ചെയ്യുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുന്ന വിശുദ്ധ എജീദിയോയുടെ നാമത്തിലുള്ള സമൂഹം സംതൃപ്തി പ്രകടിപ്പിക്കുന്നു.

കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥത്തില്‍ വധശിക്ഷയെ സംബന്ധിച്ച 2267-Ↄ○ പരിച്ഛേദത്തിലാണ് പാപ്പാ വധശിക്ഷ യാതൊരു കാരണവശാലും അനുവദനീയമല്ല എന്ന് വ്യക്തമാക്കുന്ന മാറ്റം വരുത്തിയിരിക്കുന്നത്.

മനുഷ്യത്വരഹിതമായ വധശിക്ഷ എല്ലാ ഭൂഖണ്ഡങ്ങളിലും എല്ലാ തലങ്ങളിലും ഇല്ലായ്മചെയ്യുന്നതിനായി പ്രവര്‍ത്തിക്കാന്‍ പ്രചോദനമാണ് ഈ ഭേദഗതിയെന്ന് വിശുദ്ധ എജീദിയോയുടെ സമൂഹം പറയുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 August 2018, 08:04