ഇന്ത്യയുടെ ടെന്നിസ് താരം അങ്കിത ഇന്ത്യയുടെ ടെന്നിസ് താരം അങ്കിത  

കൂട്ടായ്മ വളര്‍ത്തുന്ന ഏഷ്യാഡ് മത്സരങ്ങള്‍

ഏഷ്യന്‍ കായിക വിനോദങ്ങള്‍ക്ക് ആതിഥേയ രാഷ്ട്രമായ ഇന്തൊനേഷ്യയിലെ ജക്കാര്‍ത്ത അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് ഇഗ്നേഷ്യസ് സുഹാര്യോയുടെ പ്രസ്താവന:

- ഫാദര്‍ വില്യം നെല്ലിക്കല്‍

ഇന്തൊനേഷ്യന്‍ നഗരങ്ങളായ ജക്കാര്‍ത്തയിലും പ്ലെംബാങിലും ആഗസ്റ്റ് 18-ന് ആരംഭിച്ച് സെപ്തംബര്‍ 2-വരെ നീളുന്ന 18-മത് ഏഷ്യാഡ് കളികളെക്കുറിച്ച് വത്തിക്കാന്‍ വാര്‍ത്താവിഭാഗവുമായി പങ്കുവച്ച പ്രസ്താവനയിലാണ് സ്ഥലത്തെ മെത്രാപ്പോലീത്ത, സുഹാര്യോ ഇങ്ങനെ വിശേഷിപ്പിച്ചത്.

ഭിന്നിച്ചുനിന്ന തെക്കു വടക്കന്‍ കൊറിയകളെ ഒന്നിപ്പുക്കുന്ന വേദിയാണിത്. കൊറിയ ഒരു രാഷ്ട്രമായിട്ടാണ് 2018-ലെ ഏഷ്യാഡില്‍ വിവിധ ഇനങ്ങളില്‍ മത്സരിക്കുന്നത്. എലക്ട്രോണിക് സ്പോര്‍ട്സ്, ചെറുവഞ്ചികളിലെ പന്താട്ടം, വ്യാളിവഞ്ചിമത്സരം, സ്ത്രീകളുടെ ബാസ്ക്കറ്റ്ബോള്‍, വഞ്ചിതുഴയല്‍ എന്നിവയ്ക്കുള്ള സംയുക്ത കൊറിയന്‍ ടീമുകള്‍ ശക്തമാണ്. ഇരുരാജ്യങ്ങളുടെയും തലവന്മാര്‍ സമാപപരിപാടികളില്‍ വേദി പങ്കിടും.

ഒളിപിക്സ് കഴിഞ്ഞാല്‍, 45 ഏഷ്യന്‍ രാജ്യങ്ങളിലെ വൈവിധ്യമാര്‍ന്ന സംസ്ക്കാരങ്ങള്‍ കൈകോര്‍ക്കുന്ന ലോകത്തെ വലിയ കായിക മാമാങ്കമാണ് നാലു വര്‍ഷംകൂടുമ്പോള്‍ ഒത്തുചേരുന്ന ഏഷ്യാഡ്! 11,000 കായികതാരങ്ങളാണ് ഈ വര്‍ഷം ജക്കാര്‍ത്ത പ്ലെംബാങ് നഗരങ്ങളില്‍ സന്തോഷത്തോടെ തങ്ങളുടെ കരുത്തും കഴിവും തെളിയിക്കുന്നത്.

പ്രഥമ ഏഷ്യാ‍ഡ് കളികള്‍ക്ക് 1951-ല്‍ ആഥിത്യം നല്കിയതും 1978-ല്‍ ഏഷ്യന്‍ ഒളിംപിക് കമ്മിറ്റിക്ക് കൈമാറുംവരെ അതിന്‍റെ സംഘാടക നേതൃസ്ഥാനം വഹിച്ചിരുന്നതും ഇന്ത്യയാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 August 2018, 08:57