തിരയുക

Vatican News
ജെറി അമല്‍ദേവ് ജെറി അമല്‍ദേവ് 

വ്യത്യസ്ത ശൈലിയുമായി അമല്‍ദേവിന്‍റെ ദിവ്യകാരുണ്യഗീതം

രചന പ്രഫസര്‍ മാത്യു ഉലകംതറ. ആലാപനം ആന്‍റെണി ഐസക്സ് ആലപ്പുഴ

- ഫാദര്‍ വില്യം നെല്ലിക്കല്‍ 
ശബ്ദരേഖ - ദിവ്യകാരുണ്യഗീതം അന്നപാനങ്ങളായ്

ശബ്ദരേഖ - ഗാനം അന്നപാനങ്ങളായ്

ഫാദര്‍ സ്റ്റനിസ്ലാവൂസ് കാക്കനാട്ടിന്‍റെ സെന്‍റ് മേരിസ് കമ്യൂണിക്കേഷന്‍സ്, അലപ്പുഴ നിര്‍മ്മിച്ച “തിരുജയഗാനങ്ങള്‍” എന്ന ഗാനശേഖരത്തിലുള്ളതാണ് അന്നപാനങ്ങളായ്...!
നിര്‍മ്മാതാക്കളെയും ഇതിന്‍റെ ഭാഗമായ അനുഗൃഹീത കലാകാരന്മാരെയും നന്ദിയോടെ ഓര്‍ക്കുന്നു.

ശ്ലോകം
പ്രണമാമിമഹാ വീര്യം ജീവാപൂപം ശിവംകരം
യംജധ്വാ മനുജായാതി ജീവിതം ശാശ്വതം ദൃഢം.

പല്ലവി
അന്നപനങ്ങളായ് ദേഹരക്തങ്ങളെ
ഞങ്ങള്‍ക്കു നല്കിയ കാരുണ്യമേ!

അനുപല്ലവി
അപ്പവും വീഞ്ഞുമായ് രൂപാന്തരങ്ങളില്‍
ചില്പുമാനേ, നീ മറഞ്ഞിരുപ്പൂ!

ചരണം ഒന്ന്
കണ്ണിന്നദൃശ്യമാം കാല്‍വരിയാഗമേ
വിണ്ണിന്‍വിരുന്നേ, കൃപാജലമേ! (2)
നീ ജയിക്കുന്നു, നീ ജയിക്കുന്നു
നരസുത ദാനമായ് ഭോജനമേ!
- അന്നപാനങ്ങളായ്

ചരണം രണ്ട്
ഒന്നിച്ചുചേരുമ്പോള്‍ ഞങ്ങള്‍ നിന്‍ ഓര്‍മ്മയില്‍
എന്നുമൊരുക്കുമീ ദിവ്യഭോജ്യം (2)
പുത്തന്നുടമ്പടി നല്കുന്ന നിന്നുടെ
നിത്യസാന്നിധ്യമായ് തീര്‍ന്നിടുന്നൂ.
- അന്നപാനങ്ങളായ്

18 August 2018, 19:54