തിരയുക

Angela Merkel in Italy, Assisi Angela Merkel in Italy, Assisi  

ആഞ്ചെല മെര്‍ക്കലിന് “വിശുദ്ധ ഫ്രാന്‍സിസിന്‍റെ സമാധാനദീപം”

അസ്സീസിയിലെ സമാധാന പുരസ്ക്കാരം ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചെല മെര്‍ക്കലിന് നല്കപ്പെടും.

- ഫാദര്‍ വില്യം നെല്ലിക്കല്‍

“വിശുദ്ധ ഫ്രാന്‍സിസിന്‍റെ സമാധാനദീപം” എന്ന് അറിയപ്പെടുന്ന പുരസ്ക്കാരം ജെര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചെല മെര്‍ക്കലിന് നല്ക്കുന്നതായി അസ്സീസി സമാധാനകേന്ദ്രത്തിന്‍റെ ഏപ്രില്‍ 7-Ɔο തിയതി ശനിയാഴ്ച ഇറക്കിയ പ്രസ്താവന അറിയിച്ചു. ജര്‍മ്മനിയിലും യൂറോപ്പില്‍ പൊതുവെയും - രാഷ്ട്രങ്ങള്‍ക്കിടയിലും ജനതകള്‍ക്കിടയിലും ശ്രീമതി മെര്‍ക്കല്‍ നടത്തിയിട്ടുള്ള അനുരഞ്ജനത്തിന്‍റെയും സമാധാനത്തിന്‍റെയും ശ്രമങ്ങള്‍ പരിഗണിച്ചാണ് സമാധാനദൂതനെന്ന് ലോകം വിളിക്കുന്ന വിശുദ്ധ ഫ്രാന്‍സിസിന്‍റെ നാമത്തില്‍ നല്കപ്പെടുന്ന പുരസ്ക്കാരം ശ്രീമതി മെര്‍ക്കലിന് നല്കുന്നത്. അസ്സീസി ഇന്‍റെര്‍നാഷണല്‍ പീസ് ഫൗണ്ടേഷന്‍റെ നിര്‍ണ്ണായക സമിതിയാണ് പുരസ്ക്കാരത്തിന് ജര്‍മ്മനിയുടെ ചാന്‍സലറെ തിരഞ്ഞെടുത്തത്.

ഏപ്രില്‍ 12-Ɔο തിയതി വ്യാഴാഴ്ച വടക്കെ ഇറ്റലിയിലെ അസ്സീസി പട്ടണത്തില്‍ വിശുദ്ധ ഫ്രാന്‍സിസിന്‍റെ സമാധിയില്‍ നടത്തപ്പെടുന്ന ലളിതമായ ചടങ്ങില്‍ നല്കപ്പെടുന്ന പുരസ്ക്കാരം സ്വീകരിക്കാന്‍ ശ്രീമതി മെര്‍ക്കല്‍ എത്തിച്ചേരുമെന്ന് സമാധാനകേന്ദ്രത്തിന്‍റെ ഉത്തരവാദിത്ത്വംവഹിക്കുന്ന ഫ്രയര്‍ എന്‍സോ ഫോര്‍ത്തുനാത്തോ പ്രസ്താവനയിലൂടെ വെളിപ്പെടുത്തി.

അസ്സീസിയുടെ പ്രഥമ സമാധാനപുരസ്ക്കാരത്തിന് അര്‍ഹനായത്, നൊബേല്‍ സമ്മാനജേതാവായ കൊളംബിയന്‍‍ പ്രസിഡന്‍റ്, ജുവാന്‍ മാനുവല്‍ സാന്‍റോസാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 July 2018, 18:57