തിരയുക

Vatican News
യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ്, മൈക്ക് പോംപെ യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ്, മൈക്ക് പോംപെ  (2018 Getty Images)

ലോകത്ത് സമാധാനം വളര്‍ത്താന്‍ “പൊടോമാക് മതസ്വാതന്ത്ര്യ പ്രഖ്യാപനം

രാജ്യങ്ങളിലും രാജ്യാന്തരതലത്തിലും സമാധാനം നിലനിര്‍ത്താന്‍ മതസ്വാതന്ത്ര്യം അനിവാര്യമാണെന്ന്, അമേരിക്ക വിളിച്ചുകൂട്ടിയ രാഷ്ട്രപ്രതിനിധികളുടെ സംഗമം പ്രഖ്യാപിച്ചു. അമേരിക്കയുടെ മത-സാംസ്ക്കാരിക മന്ത്രാലയം സംഘടിപ്പിച്ച രാജ്യന്തസംഗമം ജൂലൈ 26-27 തിയതികളില്‍ വാഷിംഗ്ടണിലാണ് സംഗമിച്ചത്. അവിടെയൊഴുകുന്ന പ്രശാന്തമായ പൊടോമാക് നദിയോടു ചോര്‍ത്താണ് മതസ്വതന്ത്ര്യത്തിന്‍റെ പ്രഖ്യാപനം – പൊടോമാക് പ്രഖ്യാപനം എന്നു (Potomac Religious Freedom Declaration) വിളിക്കപ്പെടുന്നത്.

- ഫാദര്‍ വില്യം നെല്ലിക്കല്‍

രാഷ്ട്രപ്രതിനിധികള്‍ മതസ്വാതന്ത്ര്യത്തിന്
വാഷിങ്ടണില്‍ ചേര്‍ന്ന 80 രാഷ്ട്രപ്രതിനിധികളുടെയും 200-ല്‍ അതികം വിവിധ മതനേതാക്കളുടെയും സംഗമം രണ്ടു ദിവസത്തെ (ജൂലൈ 26, 27) പഠനത്തില്‍ രൂപപ്പെടുത്തിയതാണ് മതസ്വാതന്ത്ര്യത്തിന്‍റെ പ്രഖ്യാപനവും പ്രവര്‍ത്തനരേഖയും. “പൊടോമാക് പ്രഖ്യാപനം” എന്നാണ് അത് ശീര്‍ഷകം ചെയ്തിരിക്കുന്നത്. ഓരോ വ്യക്തിയുടെയും മതസ്വാതന്ത്ര്യത്തെ സംരക്ഷിക്കേണ്ടത് ഓരോ രാഷ്ടത്തിന്‍റെയും ഉദാത്തമായ ഉത്തരവാദിത്ത്വമാണ്. അതുവഴി സ്വതന്ത്രമായി ചിന്തിക്കാനും മനസാക്ഷിയില്‍ ഏതു മതം സ്വീകരക്കാനും, മതമോ വിശ്വാസമോ മാറാനും വ്യക്തികള്‍ക്ക് അവകാശമുണ്ട്. തന്‍റെ വിശ്വാസം ജീവിക്കാനായി ഒറ്റയായും കൂട്ടമായും, സ്വകാര്യമായും പരസ്യമായും മതാനുഷ്ഠാനങ്ങളില്‍ പങ്കുചേരാനും പ്രാര്‍ത്ഥിക്കാനും വ്യക്തികള്‍ക്ക് അവകാശമുള്ളതാണ്.

വിശ്വാസജീവിതത്തെ തുണയ്ക്കുന്ന - പൊടോമാക് പ്രഖ്യാപനം
മതസ്വാതന്ത്ര്യത്തിന്‍റെ മേഖലയില്‍ ലോകത്തെ 80 ശതമാനം ജനങ്ങള്‍ക്കും പ്രതിസന്ധികളുണ്ടെന്ന് പോടോമാക് രേഖീകരിക്കുന്നുണ്ട്. മതസ്വാതന്ത്ര്യത്തോടൊപ്പം സ്വതന്ത്രമായി ആശയവിനിമയം ചെയ്യാനും, സംഘടിക്കാനും, സമാധാനപരമായി സമ്മേളിക്കാന്‍പോലും ഭീകരാക്രമണങ്ങളോ, രാഷ്ട്രീയ സംഘട്ടനങ്ങളോ ഇല്ലാത്ത രാജ്യങ്ങളില്‍പ്പോലും പരിമിതികളുണ്ട്.
ജനങ്ങളുടെ വിശ്വാസജീവിതത്തെ പ്രഖ്യാപനം ഏറെ പിന്‍തുണയ്ക്കുന്നതാണ്. കാരണം വിശ്വാസമാണ് സമാധാനവും സഹിഷ്ണുതയും നീതിയും ലോകത്ത് വളര്‍ത്തുന്നത്. അത് പാവങ്ങളോട് പ്രതിബദ്ധത കാട്ടുന്നു. രോഗികളെ പരിചരിക്കുന്നു, പൊതുമേഖലയില്‍ വിശ്വാസ സമൂഹത്തില്‍പ്പെട്ടവര്‍ ഏതു മതസ്തരായിയിരുന്നാലും, അവരുടെ പിന്‍തുണ എപ്പോഴും സമൂഹത്തിനുണ്ട് അല്ലെങ്കില്‍ നാടിനുണ്ട്. അവര്‍ നല്ല പൗരന്മാരായി രാഷ്ട്രനിര്‍മ്മിതയില്‍ സഹായിച്ചും പങ്കുചേര്‍ന്നും ജീവിക്കുന്നു.

മനുഷ്യാവകാശ പ്രഖ്യാപനത്തിന്‍റെ നയം
മനുഷ്യാവകാശം അഭംഗുരം സംരക്ഷിക്കുക, മതത്തിന്‍റെ പേരില്‍ വിവേചിക്കപ്പെടാതിരിക്കുക, മറ്റൊരു വിശ്വാസം സ്വീകരിക്കാന്‍ ആരുടെമേലും സമ്മര്‍ദ്ദം ചെലുത്താരിക്കുക, പ്രാര്‍ത്ഥനാലയങ്ങള്‍ സംരക്ഷിക്കപ്പെടുക, ചരിത്ര സാംസ്ക്കാരിക പൈതൃകങ്ങള്‍ സുരക്ഷിതമാക്കുക, മതബോധനത്തിന് സ്വാതന്ത്ര്യമുണ്ടായിരിക്കുക... എന്നിങ്ങനെയുള്ള  ഏറെ പ്രധാനപ്പെട്ട ഘടകങ്ങളും പ്രഖ്യാപനത്തിന്‍റെ ഭാഗമാണ്..

ചരിത്രത്തില്‍ അരങ്ങേറുന്നതും അരങ്ങേറിയിട്ടുള്ളതുമായ മത സ്വാതന്ത്ര്യത്തെ ഹനിച്ച കൂട്ടുക്കുരുതികള്‍, മതപീഡനം എന്നിവ കണക്കിലെടുത്ത് മതസ്വാതന്ത്ര്യത്തെ ഹനിക്കുന്ന ചെറുതും വലുതുമായ അതിക്രമങ്ങളോ, പ്രശ്നങ്ങളോ ഉണ്ടാകുമ്പോള്‍ ഉടനടി പ്രായോഗിക നടപടികള്‍ എടുക്കുന്നതിനുള്ള മാര്‍ഗ്ഗരേഖകളും പൊടോമാക് പ്രഖ്യാപനം ഉള്‍ക്കൊള്ളുന്നുണ്ട്. 

27 July 2018, 20:15