തിരയുക

Vatican News
സിറിയന്‍ അഭയാര്‍ത്ഥികള്‍ സിറിയന്‍ അഭയാര്‍ത്ഥികള്‍  (ANSA)

പൊതുകൂടിക്കാഴ്ച അനുബന്ധം

വെള്ളിയാഴ്ച (08/06/18) യേശുവിന്‍റെ തിരുഹൃദയത്തിന്‍റെ തിരുന്നാളാണെന്നത് അനുസ്മരിച്ച പാപ്പാ ജൂണ്‍മാസം മുഴുവനും യേശുവിന്‍റെ തിരുഹൃദയത്തോടുള്ള പ്രാര്‍ത്ഥനയ്ക്കായി നീക്കിവയ്ക്കാനും കരുണാര്‍ദ്രസ്നേഹത്താല്‍ സാന്ദ്രമായ ആ ഹൃദയത്തിന്‍റെ രൂപമായി വൈദികര്‍ മാറുന്നതിന് സ്നേഹസാമീപ്യങ്ങളാല്‍ അവര്‍ക്ക് താങ്ങാകുന്നതിനും എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.

യേശുവിന്‍റെ തിരുഹൃദയത്തോടു പ്രാര്‍ത്ഥിക്കുക

ദൈവിക സ്നേഹത്താലുള്ള ആന്തരികപരിവര്‍ത്തനത്തനം   യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ സംബോധന ചെയ്ത പാപ്പാ ജീവിതത്തിനാവശ്യമായ ആത്മീയ പോഷണം യേശുവിന്‍റെ ഹൃദയത്തില്‍ നിന്ന് സ്വീകരിക്കാനും ആ ദൈവിക സ്നേഹത്താല്‍ ആന്തരികമായി രൂപാന്തരപ്പെടുത്തപ്പെട്ട് പുതിയ മനുഷ്യരാകാനും അവര്‍ക്ക് പ്രചോദനം പകര്‍ന്നു. 

പൊതുകൂടിക്കാഴ്ചാപരിപാടിയുടെ അവസാനം കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.

18 July 2018, 09:16