ചന്ദ്രഗ്രഹണം  സ്വിറ്റ്സര്‍ലണ്ടിലെ   അപ്പെന്‍സേലില്‍ ചന്ദ്രഗ്രഹണം സ്വിറ്റ്സര്‍ലണ്ടിലെ അപ്പെന്‍സേലില്‍ 

ദൈവികാനന്തതയുടെ വിസ്മയമായി മറ്റൊരു പൂര്‍ണ്ണചന്ദ്രഗ്രഹണം

ജൂലൈ 27 വെള്ളിയ്ച ലോകം ദര്‍ശിക്കുന്നത് ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമാര്‍ന്ന പൂര്‍ണ്ണ ചന്ദ്രഗ്രഹണമാണ്! വത്തിക്കാന്‍ വാനനിരീക്ഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനും ഈശോസഭ വൈദികനുമായ ഗബ്രിയേലെ ജിയോന്തി അറിയിച്ചു.

- ഫാദര്‍ വില്യം നെല്ലിക്കല്‍

ഒരു മണിക്കൂറും 43 മിനിറ്റുകളും നീണ്ടുനില്ക്കുന്ന അത്യപൂര്‍വ്വ പൂര്‍ണ്ണചന്ദ്രഗ്രഹണം ലോകത്തിന്‍റെ അധികം ഭാഗങ്ങളിലും ദൃശ്യമാകും. വത്തിക്കാന്‍ സിറ്റിയിലും റോമാനഗരത്തിലും അത് ജൂലൈ 27-ന് വെള്ളിയാഴ്ച പ്രാദേശിക സമയം രാത്രി 7.14-മുതല്‍ ഭാഗികമായും... 9.30 മുതല്‍ പൂര്‍ണ്ണഗ്രഹണവും ദൃശ്യമാകുമെന്ന് വത്തിക്കാനില്‍നിന്നും 35-കി.മി. അകലെയുള്ള വാനനിരീക്ഷണ കേന്ദ്രത്തിന്‍റെ ഡയറക്ടര്‍ ഫാദര്‍ ജിയോന്തി അറിയിച്ചു.

വെള്ളിയാഴ്ച സൂര്യാസ്തമയം മുതല്‍ ഭൂമിയുടെ പാതിനിഴല്‍ പൂര്‍ണ്ണചന്ദ്രിനില്‍ പതിക്കുമ്പോള്‍ മുതല്‍ ഗ്രഹണം ആരംഭിക്കും..., അവസാനം അത് പൂര്‍ണ്ണമായും അദൃശ്യമാകുംവരെ. എന്നാല്‍ ഇതിനിടെ ദൃശ്യമാകുന്ന ഭാഗിക ഗ്രഹണ നിരീക്ഷണ സമയമൊക്കെയും ചന്ദ്രന്‍ ചുവപ്പണിഞ്ഞു നില്ക്കും. നേരെ പതിക്കുന്ന സൂര്യരശ്മിയുടെ രശ്മീഭ്രംശം (refraction)  മൂലമാണ് ഇതു സംഭവിക്കുന്നതെന്ന് ഫാദര്‍ ജിയോന്തി വിവരിച്ചു.

ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്‍ ഭ്രമണപഥത്തില്‍ ഭൂമിയോട് ഏറ്റവും അടുവരുന്ന മുഹൂര്‍ത്തവുമാണിത്. ഈ സമയത്ത് വീനസ്, ജൂപിറ്റര്‍, സാറ്റേണ്‍ എന്നീ ഗ്രഹങ്ങളും ഭൂവാസികള്‍ക്ക് മിക്ക ഇടങ്ങളിലും പതിവിലും കൂടുതല്‍ തെളിഞ്ഞു കാണാനാകും. അതായത് അവ താരതമ്യേന കുറെക്കൂടെ അടുത്തു തെളിഞ്ഞുനില്ക്കുമെന്നും ഫാദര്‍ ജിയോന്തി വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തെ അറിയിച്ചു.

വിശ്വാസം ഒരിക്കലും ശാസ്ത്രത്തിന് വിരുദ്ധമല്ല. ഒരു കാലത്ത് തെറ്റിപ്പോയിട്ടുണ്ടെങ്കിലും സഭ നിലപാടുകള്‍ തിരുത്തിയിട്ടുണ്ട്. അതിനാല്‍ ഇങ്ങനെയുള്ളൊരു പ്രത്യേക ദിനത്തില്‍ ആകാശത്തിന്‍റെ അനന്തമായ സാങ്കല്പികതയിലേയ്ക്കു നാം നോക്കി കണ്ണുംനട്ടു നിലക്കുമ്പോള്‍ പ്രപഞ്ചദാതാവിന്‍റെ ദൈവികവിസ്മയം കണ്ടാണു നാം ഭ്രമിച്ചു നില്ക്കാന്‍ പോകുന്നത്. ഇവിടെ ദൈവത്തിന്‍റെ അനന്തമായ സ്നേഹത്തെ നമുക്കു ധ്യാനിക്കാമെന്ന്... ഫാദര്‍ ജിയോന്തി പ്രസ്താവിച്ചു.    

വത്തിക്കാന്‍ തോട്ടത്തിലായിരുന്ന വാനനിരീക്ഷണ കേന്ദ്രം 1891-ലാണ് മാര്‍ച്ച് 14-നാണ് ക്യാസില്‍ഗണ്ടോള്‍ഫോയിലേയ്ക്ക് മാറ്റി സ്ഥാപിച്ചതും ഗവേഷണകേന്ദ്രത്തോട് വീണ്ടും പ്രവര്‍ത്തനമാരംഭിച്ചതും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 July 2018, 19:02