തിരയുക

Vatican News
വിശുദ്ധ രണ്ടാം ജോണ്‍ പോള്‍ മാര്‍പ്പാപ്പാ ഹിരോഷിമയില്‍ സമാധാനസ്മാരകത്തിനു മുന്നില്‍ പ്രാര്‍ത്ഥിക്കുന്നു 25/02/81 വിശുദ്ധ രണ്ടാം ജോണ്‍ പോള്‍ മാര്‍പ്പാപ്പാ ഹിരോഷിമയില്‍ സമാധാനസ്മാരകത്തിനു മുന്നില്‍ പ്രാര്‍ത്ഥിക്കുന്നു 25/02/81 

ആണവായുധം സമാധാനത്തിനു ഭീഷണി

പ്രതിരോധത്തിന് ആണവായുധം ഒരാവശ്യമാണെന്ന ചിന്ത ഇന്നു പ്രബലമെന്ന് നാഗസാക്കി ആര്‍ച്ചുബിഷപ്പ് ജോസഫ് മിത്സ്വാക്കി തക്കാമി

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ആണവായുധ ഭീതി ലോകത്തിന്‍റെയും ലോകജനതയുടെയും സമാധാനം ഇല്ലാതാക്കുകയാണെന്ന് ജപ്പാനിലെ കത്തോലിക്കാമെത്രാന്‍ സംഘത്തിന്‍റെ തലവന്‍ നാഗസാക്കി ആര്‍ച്ചുബിഷപ്പ് ജോസഫ് മിത്സ്വാക്കി തക്കാമി.

ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബു ജീവനപഹരിച്ചവരെ അനുസ്മരിക്കുന്ന “സമാധനത്തിനായുള്ള ദശദിനങ്ങള്‍” എന്ന വാര്‍ഷിക പരിപാടിയോടനുബന്ധിച്ചു പുറപ്പെടുവിച്ച സന്ദേശത്തിലാണ് അദ്ദേഹത്തിന്‍റെ ഈ പ്രസ്താവനയുള്ളത്.

പ്രാദേശിക സംഘര്‍ഷങ്ങള്‍, ഭീകരപ്രവര്‍ത്തനം, അഭയാര്‍ത്ഥി പ്രശ്നങ്ങള്‍, വിവിധങ്ങളായ വിവേചനങ്ങള്‍ സാമ്പത്തിക അസമത്വങ്ങള്‍ തുടങ്ങിയവയും ശാന്തിക്ക് ഭീഷണിയാണെന്ന് ആര്‍ച്ചുബിഷപ്പ് തക്കാമി പറയുന്നു.

പ്രതിരോധത്തിന് ആണവായുധം ഒരാവശ്യമാണെന്ന ചിന്ത ശക്തമാണെന്നു കുറ്റപ്പെടുത്തിയ അദ്ദേഹം ഇതു കൈവശം വയ്ക്കുന്നതാണ് ആയുധപ്പന്തയത്തിനു മുഖ്യകാരണമെന്നു ചൂണ്ടിക്കാട്ടി.

1945 ആഗസ്റ്റ് 6/9 തീയതികളിലാണ് യഥാക്രമം ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക അണുബോംബിട്ട് ആ നഗരങ്ങളെ ഇല്ലാതാക്കിയത്.

28 July 2018, 13:43