തിരയുക

മുലയൂട്ടുന്ന നേപ്പാള്‍ വനിത മുലയൂട്ടുന്ന നേപ്പാള്‍ വനിത 

അമ്മിഞ്ഞപ്പാല്‍ ലഭിക്കാതെ പിഞ്ചു പൈതങ്ങള്‍

അഞ്ചില്‍ മൂന്നു കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ ലഭിക്കുന്ന, ലോകാരോഗ്യസംഘടനയും ശിശുക്ഷേമനിധിയും

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ലോകത്തില്‍ 5ല്‍ മൂന്നു കുട്ടികള്‍ മുലയുട്ടപ്പെടുന്നില്ലെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.

ലോകാരോഗ്യസംഘടനയും (WHO), ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമ നിധിയും (UNICEF) സംയുക്തമായി പുറപ്പെടുവിച്ച പഠന റിപ്പോര്‍ട്ടിലാണ് ഇതു കാണുന്നത്.

മുലയൂട്ടലിന്‍റെ അഭാവം കുഞ്ഞുങ്ങളുടെ രോഗപ്രതിരോധ ശക്തി ഇല്ലാതാക്കുകകയും ശിശുമരണനിരക്കു കൂട്ടുകയും ചെയ്യുന്ന അപകടമുണ്ടെന്ന് ഈ സംഘടനകള്‍ മുന്നറിയിപ്പു നല്കുന്നു.

കിഴക്കെ ആഫ്രിക്കയിലും തെക്കെ ആഫ്രിക്കയിലുമാണ് മൂലയൂട്ടല്‍ കൂടുതലായി കാണപ്പെടുന്നതെന്നും ഇത് 65% വരുമെന്നും അതുപോലെ തന്നെ ഏറ്റം പിന്നില്‍ വരുന്നത് പൂര്‍വ്വേഷ്യ-പസഫിക് നാടുകളുമാണെന്നും അവിടങ്ങളില്‍ മുലയൂട്ടല്‍ തോത് 32% മാത്രമാണെന്നും പഠനം കാണിക്കുന്നു.

ബുറൂന്ദിയിലും ശ്രീലങ്കയിലും 10 ല്‍ 9 കുട്ടികള്‍ക്കും മുലപ്പാല്‍ ലഭിക്കുന്നുണ്ടെന്ന സന്തോഷകരമായ വസ്തുതയും ഈ സംഘടനകള്‍ എടുത്തുകാട്ടുന്നു.

ആഗസ്റ്റ് 1 മുതല്‍ 7 വരെ മുലയൂട്ടല്‍ വാരം ആചരിക്കപ്പെടുന്നു.

ലോകാരോഗ്യസംഘടനയുടെ ആഭിമുഖ്യത്തിലാണ് ഈ ആചരണം.

“മുലയൂട്ടല്‍ ജീവിതത്തിന്‍റെ അടിത്തറ” എന്നതാണ് ഈ വാരാചരണത്തിന്‍റെ പ്രമേയമായി സ്വീകരിച്ചിരിക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 July 2018, 13:20