തിരയുക

മെജുഗോര്‍ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രത്തിന്‍റെ അപ്പസ്തോലിക് വിസിറ്റര്‍ ആര്‍ച്ചുബിഷപ്പ് ഹെന്‍ റിക് ഹൊസെര്‍ മെജുഗോര്‍ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രത്തിന്‍റെ അപ്പസ്തോലിക് വിസിറ്റര്‍ ആര്‍ച്ചുബിഷപ്പ് ഹെന്‍ റിക് ഹൊസെര്‍ 

സമാധാനപരിപോഷണം സ്നേഹനാഗരികത പടുത്തുയര്‍ത്തല്‍

സകലയിടത്തും സമാധാനം വാഴണം, സകലരും സമാധാനം ആഗ്രഹിക്കുന്നു-ആര്‍ച്ചുബിഷപ്പ് ഹെന്‍ റിക് ഹൊസെര്‍

ജോയി കരിവേലി- വറ്റിക്കാന്‍ സിറ്റി

സമാധനം പരിപോഷിപ്പിക്കുകയെന്നതിന്‍റെ പൊരുള്‍ സ്നേഹവും സാഹോദര്യവും കൂട്ടായ്മയും നീതിയും സ്വതന്ത്ര്യവും അടിസ്ഥാനമായുള്ള ഒരു നാഗരികത പടുത്തുയര്‍ത്തുക എന്നാണെന്ന് ബോസ്നിയ-ഹെര്‍ത്സഗൊവിനയിലെ മെജുഗോര്‍ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രത്തിലെ അപ്പസ്തോലിക് വിസിറ്റര്‍ ആര്‍ച്ചുബിഷപ്പ് ഹെന്‍ റിക് ഹൊസെര്‍.

ഫ്രാന്‍സീസ് പാപ്പാ ഏല്പിച്ച അപ്പലസ്തോലിക് വിസിറ്റര്‍ എന്ന ദൗത്യം ഇക്കഴിഞ്ഞ ഞായറാഴ്ച (22/07/18) ഔപചാരികമായി ആരംഭിക്കുന്നതിന്‍റെ ഭാഗമായി മെജുഗോറില്‍  അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ വചനസന്ദേശം നല്കുകയായിരുന്നു അദ്ദേഹം.

ലോകത്തിന് ഏറെ ആവശ്യമായിരിക്കുന്ന ഒന്നാണ് സമാധനം എന്നു പറഞ്ഞ ആര്‍ച്ചുബിഷപ്പ് ഹൊസെര്‍ ഒരോരുത്തരുടെയും ഹൃദയത്തിലും കുടുംബത്തിലും സമൂഹത്തിലും അന്താരാഷ്ട്രതലത്തിലും സമാധാനം വാഴണമെന്നും സകലരും സമാധാനം ആഗ്രിഹിക്കുന്നുവെന്നും പ്രസ്താവിച്ചു.

ബാള്‍ക്കന്‍ നാടുകളിലെ യുദ്ധത്തിന്‍റെ കെടുതികള്‍ അനുഭവിച്ച ബോസ്നിയ ഹെര്‍ത്സഗൊവീനയിലെ ജനങ്ങള്‍ പ്രത്യേകിച്ച് സമാധാനത്തിനായി കൊതിക്കുന്നുണ്ടന്നതും അദ്ദേഹം അനുസ്മരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 July 2018, 07:53