തിരയുക

ഹൂസ്റ്റണ്‍ അതിരൂപതാദ്ധ്യക്ഷന്‍, ഡാനിയേല്‍ ഡിനാര്‍ഡോ, ദേശീയ മെത്രാന്‍ സമിതിയുടെ അദ്ധ്യക്ഷന്‍ ഹൂസ്റ്റണ്‍ അതിരൂപതാദ്ധ്യക്ഷന്‍, ഡാനിയേല്‍ ഡിനാര്‍ഡോ, ദേശീയ മെത്രാന്‍ സമിതിയുടെ അദ്ധ്യക്ഷന്‍ 

ജീവനെ പിന്‍തുണച്ചാല്‍ മനുഷ്യാന്തസ്സ് ഉയര്‍ത്തിപ്പിടിക്കാം!

അമേരിക്കയിലെ ദേശീയ മെത്രാന്‍ സമിതി വിതരണംചെയ്യുന്ന ജീവനെ പിന്‍തുണച്ചുകൊണ്ട് മനുഷ്യാന്തസ്സ് ഉയര്‍ത്തിപ്പിടിച്ചവര്‍ക്ക് ProLife പുരസ്ക്കാരങ്ങള്‍

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

 ജീവനെ പിന്‍തുണച്ചവര്‍ക്ക് അമേരിക്കയില്‍ ProLife പുരസ്ക്കാരങ്ങള്‍.

1. ആത്മഹത്യ പ്രവണതയുള്ള വ്യക്തികളെ കൈപിടിച്ചുയര്‍ത്താന്‍ ഇറങ്ങിത്തിരിച്ച, ജെയിംസ് ഹാന്‍സണ്‍,   2. ഗര്‍ഭനിരോധനത്തിന്‍റെ ദൂഷിതവലയത്തില്‍നിന്നും പുറത്തുവരാന്‍ വ്യക്തികളെ സഹായിച്ചുകൊണ്ട് അജപാലന മേഖലയില്‍ നവവും പ്രായോഗികവുമായ സംവിധാനങ്ങളുണ്ടാക്കിയ മോണ്‍സീഞ്ഞോര്‍ ജോസഫ് റനിയേരി, 3. നേരിട്ടല്ലാതെ മരിക്കാന്‍ വ്യക്തികളെ സഹായിക്കുന്ന എല്ലാ രീതകള്‍ക്കുമെതിരെ (Assisted suicide) പോരാടുകയും, ശാരീരിക വൈകല്യങ്ങളുടെ ബന്ധനത്തിന്‍റെ കെട്ടഴിക്കാന്‍ വ്യക്തികളെ 25 വര്‍ഷത്തിലേറെ പിന്‍താങ്ങുകയും ചെയ്ത ജാനിസ് ബെന്‍റണ്‍. ജാനിസിന് മരണാന്തര  ബഹുമതിയാണിത്. പുരസ്ക്കാരം കുടുംബം സ്വീകരിക്കും.  

ഈ മൂന്നു മേഖലകളില്‍ അമേരിക്കന്‍ സമൂഹത്തില്‍ നിശ്ശബ്ദസേവനം ചെയ്തവരെയാണ് ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ജീവനുവേണ്ടിയുള്ള ProLife പ്രസ്ഥാനം ആദരിക്കുന്നത്. ജൂലൈ 25-ന് ബുധനാഴ്ച പുറത്തുവിട്ട ദേശീയ മെത്രന്‍ സമിതിയുടെ കമ്മിഷന്‍റെ പ്രസ്താവന വ്യക്തമാക്കി.

അമേരിക്കയിലെ ഫീനിക്സ് രൂപതയില്‍ ആഗസ്റ്റ് 1-ന് സമാപിക്കുന്ന ProLife ദേശീയ നേതൃത്വ പരിശീലന ക്യാമ്പിന്‍റെ അന്ത്യത്തില്‍ പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്യപ്പെടുമെന്ന്, ദേശീയ മെത്രാന്‍ സമിതിക്കുവേണ്ടി ജൂഡി കീന്‍, മാധ്യമ സെക്രട്ടറി പ്രസ്താവനയിലൂടെ അറിയിച്ചു.

www.usccb.org/about/pro-life-activities/people-of-life/people-of-life-award.cfm
United States Conference of  Bishops, USCCB.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 July 2018, 09:10