കുട്ടികളുടെ അവകാശങ്ങളെ അധികരിച്ച് അന്താരാഷ്ട്ര സമ്മേളനം വത്തിക്കാനിൽ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
കുട്ടികളുടെ അവകാശങ്ങളെ അധികരിച്ച് ഒരു അന്താരാഷ്ട്ര സമ്മേളനം ഫെബ്രുവരി 3-ന് വത്തിക്കാനിൽ നടക്കും.
“അവരെ സ്നേഹിക്കാം സംരക്ഷിക്കാം” എന്ന ശീർഷകത്തിലുള്ള ഈ സമ്മേളനം ഫ്രാൻസീസ് പാപ്പായാണ് വിളിച്ചുകൂട്ടുന്നത്. സമ്മേളനത്തിൻറെ ഏകോപക ചുമതല കുട്ടികളുടെ ലോകസമ്മേളനത്തിനുള്ള പൊന്തിഫിക്കൽ സമിതിയ്ക്കാണ്.
ഈ സമ്മേളനത്തെ അധികരിച്ചുള്ള പത്രസമ്മേളനം വത്തിക്കാൻറെ വാർത്താവിതരണ കാര്യാലയത്തിൽ അഥവാ, പ്രസ്സ് ഓഫിസീൽ ജനുവരി 28-ന് ചൊവ്വാഴ്ച നടന്നു.
കുട്ടികളുടെ ആഗോളസമ്മേളനത്തിനായുള്ള പൊന്തിഫിക്കൽ സമിതിയുടെ പ്രസിഡൻറ് കപ്പൂച്ചിൻ വൈദികൻ എൻസൊ ഫോർത്തുണാത്തൊ, വിശുദ്ധ എജീദിയൊയുടെ സമൂഹത്തിൻറെ അദ്ധ്യക്ഷൻ മാർക്കൊ ഇമ്പല്ല്യാത്സൊ, ഒക്സീലിയും സമൂഹ്യസഹകരണസംഘത്തിൻറെ സ്ഥാപകൻ ആഞ്ചെലൊ ക്യൊറാത്സൊ എന്നിവർ ഈ പത്രസമ്മേളനത്തിൽ സംസാരിച്ചു
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: