യുദ്ധം: ഗാസയിൽ നിന്നൊരു ദൃശ്യം യുദ്ധം: ഗാസയിൽ നിന്നൊരു ദൃശ്യം  (AFP or licensors)

ഗാസയ്ക്കു വേണ്ടി സിനഡംഗങ്ങളുടെ ധനസമാഹരണം!

ലോകസമാധാനത്തിനായുള്ള പ്രാർത്ഥനയുടെയും ഉപവാസത്തിൻറെയും പശ്ചാത്തലത്തിൽ സിനഡംഗങ്ങളുടെ ധനസമാഹരണം ഗാസയിലെ ക്ലേശിതർക്കായി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വത്തിക്കാനിൽ മെത്രാന്മാരുടെ സിനഡിൽ പങ്കെടുക്കുന്നവർ ഗാസയിൽ ദുരിതമനുഭവിക്കുന്നവർക്കായി ധനസമാഹരണം നടത്തി.

2023 ഒക്ടോബർ 7-ന് ഹമാസ് ഇസ്രായേൽ ജനതയ്ക്കെതിരെ കനത്ത ആക്രമണം നടത്തുകയും അനേകരെ വധിക്കുകയും ചെയ്തതിൻറെ വാർഷികദിനത്തിൽ ഫ്രാൻസീസ് പാപ്പായുടെ ആഹ്വാനപ്രകാരം ആചരിക്കപ്പെട്ട പ്രാർത്ഥനാ-ഉപവാസദിനത്തിൽ, ഏഴാം തീയതി തിങ്കളാഴ്ചയാണ് ഈ ധനസമാഹരണം നടന്നത്.

ലോകസമാധാനത്തിനായി പ്രാർത്ഥിക്കാനും ഉപവസിക്കാനും ഫ്രാൻസീസ് പാപ്പാ ആഹ്വാനം ചെയ്തതിനെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട, ദാനധർമ്മമില്ലാതെ പ്രാർത്ഥനയും ഉപവാസവുമില്ലയെന്ന് ഈ ധനസമാഹരണത്തെ സംബന്ധിച്ച് പാപ്പായുടെ ഉപവിപ്രവർത്തന വിഭാഗം പുറപ്പെടുവിച്ച അറിയിപ്പ് പറയുന്നു.  കിട്ടുന്ന  തുക മുഴുവനും  ഗാസ ഇടവകവികാരിക്ക് നേരിട്ട് അയച്ചുകൊടുക്കുമെന്നും അറിയിപ്പിലുണ്ട്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 October 2024, 12:02