ആർച്ച്ബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെർ ഫിലിപ്പീൻസിൽ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
വത്തിക്കാന് രാഷ്ട്രങ്ങളുമായും അന്താരാഷ്ട്രസംഘടനകളുമായുമുള്ള ബന്ധങ്ങൾക്കായുള്ള കാര്യാലയത്തിൻറെ കാര്യദർശി ആർച്ച്ബിഷപ്പ് പോൾ റിച്ചാഡ് ഗാല്ലഗെർ ഫിലിപ്പീൻസ് സന്ദർശിക്കുന്നു.
ജൂലൈ 1-ന്, (01/07/24) തിങ്കളാഴ്ച ആരംഭിച്ച ഈ സന്ദർശന പരിപാടി ആറാം തീയിതി ശനിയാഴ്‌ച വരെ നീളും.
ഫിലിപ്പീൻസിൻറെ പ്രസിഡൻറ് ഫെർഡിനാൻറ് ബൊംഗ്ബൊംഗ് റൊമുവാൽദെസ് മർക്കോസുമായുള്ള (Ferdinand "Bongbong" Romualdez Marcos) കൂടിക്കാഴ്ച, ഫിലിപ്പീൻസിലെ കത്തോലിക്കാമെത്രാൻസംഘത്തിൻറെ സമ്പൂർണ്ണസമ്മേളനത്തിൽ സംബന്ധിക്കൽ, മെത്രാന്മാരുമൊത്തുള്ള ദിവ്യബലിയർപ്പണം, ഫിലിപ്പീൻസിൻറെ വിദേശകാര്യമന്ത്രാലയത്തിൻറെ അംഗീകാരമുള്ള “ഫോറിൻ സെർവീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ“ സമ്മേളനത്തിൽ പങ്കെടുക്കൽ എന്നിവയാണ് ആർച്ച്ബിഷപ്പ് ഗാല്ലഗെറിൻറെ ഔദ്യോഗിക സന്ദർശന പരിപാടികൾ.
വത്തിക്കാൻ സംസ്ഥാന കാര്യാലയം “എക്സ്” സാമൂഹ്യമാദ്ധ്യമത്തിലൂടെയാണ് ഈ വിവരങ്ങൾ വെളിപ്പെടുത്തിയത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: