നിക്കാരഗ്വയിലെ ജയിലിൽ നിന്നു വിട്ടയച്ച 12 വൈദീകരെ വത്തിക്കാൻ സ്വീകരിച്ചു
റോമാ രൂപത അവർക്ക് ആതിഥ്യമരുളും.
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
അടുത്തയിടെ നിക്കരാഗ്വയിൽ നിന്ന് ജയിൽ വിമോചിതരായ 12 വൈദീകരെ സ്വീകരിക്കാൻ പരിശുദ്ധ സിംഹാസനത്തോടു ആവശ്യപ്പെട്ടിരുന്നതായി വത്തിക്കാന്റെ മാധ്യമ വിഭാഗം സ്ഥിരീകരിച്ചു. റോമാ രൂപത അവർക്ക് ആതിഥ്യമരുളും. പരിശുദ്ധ സിംഹാസനത്തിന്റെ വാർത്താ വിനിമയ കാര്യാലയ ഡയറക്ടർ മത്തെയോ ബ്രൂണിയാണ് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിക്കൊണ്ട് ഇക്കാര്യം സ്ഥിരീകരിച്ചത്.
വത്തിക്കാൻ രാജ്യത്തിന്റെ സെക്രട്ടറിയേറ്റിലെ ഒരു ഉദ്യോഗസ്ഥൻ അവരെ സ്വാഗതം ചെയ്ത് സ്വീകരിച്ച് റോമാരൂപതയുടെ വിവിധ ഭാഗങ്ങളിൽ താമസ സൗകര്യമൊരുക്കും എന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
20 October 2023, 13:40