തിരയുക

ഇസ്രായേൽ അംബാസഡറുമൊന്നിച്ച് കർദിനാൾ പിയെത്രോ പരോളിൻ ഇസ്രായേൽ അംബാസഡറുമൊന്നിച്ച് കർദിനാൾ പിയെത്രോ പരോളിൻ  

വത്തിക്കാനിലെ ഇസ്രായേൽ എംബസിയിൽ സന്ദർശനം നടത്തി കർദിനാൾ പിയെത്രോ പരോളിൻ

ഇസ്രായേലിൽ നടന്ന ഭീകരാക്രമണത്തിൽ പ്രാർത്ഥനകളും പിന്തുണയും അറിയിച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ വിശുദ്ധ സിംഹാസനത്തിലേക്കുള്ള ഇസ്രായേൽ എംബസിയിൽ സന്ദർശനം നടത്തി

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

കഴിഞ്ഞ ശനിയാഴ്ച  ഇസ്രായേലിൽ നടന്ന ദാരുണമായ ഭീകരാക്രമണത്തിനും, അരുംകൊലയ്ക്കും തന്റെ പ്രാർത്ഥനയും,പിന്തുണയും അറിയിച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ വിശുദ്ധ സിംഹാസനത്തിലേക്കുള്ള ഇസ്രായേൽ എംബസിയിൽ സന്ദർശനം നടത്തി. ഇസ്രായേൽ അംബാസഡർ റാഫേൽ ഷൂട്സുമായി അദ്ദേഹം സംസാരിച്ചു.

സന്ദർശനവേളയിൽ അക്രമത്തിൽ ഏറെ ദുരിതമനുഭവിക്കുന്ന ഇസ്രയേലിലും,പലസ്തീനിലും പ്രത്യേകമായി ഗാസയിലുമുള്ള സാധാരണജനങ്ങൾക്ക് സംരക്ഷണം ഒരുക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ഭീകരാക്രമണങ്ങൾക്ക് പുറമെ ഇറ്റലിയിലെ വിവിധ സ്ഥലങ്ങളിൽ പങ്കെടുത്ത പരിപാടികളിൽ  കർദിനാൾ തന്റെ ഖേദവും ആശങ്കയും പങ്കുവച്ചിരുന്നു. യഥാർത്ഥ പ്രശ്‍നങ്ങൾക്ക് സമാധാനപരമായ ശ്വാശ്വതപരിഹാരം കാണുവാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. ഫ്രാൻസിസ് പാപ്പാ നടത്തിയ സമാധാനത്തിനായുള്ള അഭ്യർത്ഥനയും അദ്ദേഹം അനുസ്മരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 ഒക്‌ടോബർ 2023, 13:41