സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററിക്ക് പുതിയ ഉപകാര്യനിർവ്വാഹകൻ
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
സുവിശേഷവത്ക്കരണത്തിനായുള്ള ഡിക്കസ്റ്ററിയിൽ പ്രഥമ സുവിശേവത്ക്കരണത്തിനുള്ള വിഭാഗത്തിനും, പുതിയ പ്രാദേശിക സഭകൾക്കുമായുള്ള വകുപ്പിൽ ഉപ കാര്യനിർവാഹകനായി മോൺസിഞ്ഞോർ സാമുവേലെ സംഗാല്ലിയെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു.
1967 സെപ്റ്റംബർ 10 ന് ഇറ്റലിയിലെ ലെക്കോയിൽ ജനിച്ച അദ്ദേഹം 1996 ജൂൺമാസം എട്ടാം തീയതി മിലാൻ അതിരൂപതയിൽ വൈദികനായി അഭിഷേകം ചെയ്യപ്പെട്ടു. തുടർന്ന് റോമിലെ റോമാ ത്രെ യൂണിവേഴ്സിറ്റിയിൽ നിന്നും ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കുകയും, റോമിലെ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നും തത്വശാസ്ത്രത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കുകയും ചെയ്തു. തെരേസിയാനും ഇന്സ്ടിട്യൂട്ടിൽ നിന്നും ആധ്യാത്മികദൈവ ശാസ്ത്രത്തിൽ ലൈസൻഷ്യേറ്റും നേടിയ അദ്ദേഹം ദീർഘകാലം മെത്രാന്മാരുടെ ഡിക്കസ്റ്ററിയിൽ സേവനം ചെയ്തു വരവെയാണ് ഈ പുതിയ നിയമനം. അദ്ദേഹം റോമിലെ ഗ്രിഗോറിയാനും പൊന്തിഫിക്കൽ സർവകലാശാലയിൽ അധ്യാപകനായും സേവനം ചെയ്യുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: