തിരയുക

വിശുദ്ധ ഇരുപത്തിമൂന്നാം യോഹന്നാൻ പാപ്പാ "പാച്ചെം ഇൻ തേരിസ്" ചാക്രികലേഖനത്തിൽ ഒപ്പുവയ്ക്കുന്നു. വിശുദ്ധ ഇരുപത്തിമൂന്നാം യോഹന്നാൻ പാപ്പാ "പാച്ചെം ഇൻ തേരിസ്" ചാക്രികലേഖനത്തിൽ ഒപ്പുവയ്ക്കുന്നു. 

'ഭൂമിയിൽ സമാധാനം' ചാക്രികലേഖനത്തിന് 60 വയസ്

1963 ഏപ്രിൽ 11-നാണ് വിശുദ്ധ ഇരുപത്തിമൂന്നാം യോഹന്നാൻ പാപ്പാ ചാക്രിക ലേഖനം "പാച്ചെം ഇൻ തേരിസ്" പുറപ്പെടുവിച്ചത്.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

1963 ഏപ്രിൽ 11 ആം തീയതി അന്നത്തെ പാപ്പയായിരുന്ന ജോൺ ഇരുപത്തിമൂന്നാമൻ ഒപ്പിട്ട് പ്രസിദ്ധീകരിച്ച ചാക്രികലേഖനമാണ് ഭൂമിയിൽ സമാധാനം അഥവാ Pacem in Terris. ഇന്നത്തെ ലോകത്തിൽ യുദ്ധമുറവിളികൾക്കും  അശാന്തിക്കും നടുവിൽ അവയിലെ വാക്കുകൾ ഏറെ അർത്ഥവത്താണ്. മനുഷ്യന്റെ നിലവിളികൾക്കു മുന്നിൽ സർക്കാരുകൾ നിശ്ശബ്ദരാവരുതെന്ന ആഹ്വാനം തന്നെയാണ് അറുപത് വർഷങ്ങൾക്കു ശേഷം ഇന്നും സഭ എടുത്തു പറയുന്നത്. സമാധാനത്തെക്കുറിച്ചുള്ള പാപ്പാമാരുടെ പഠനങ്ങളുടെ അടിസ്ഥാനവും ഈ വാക്കുകൾ തന്നെയായിരുന്നു.

1962 ഒക്‌ടോബർ 25 ന് രണ്ട് വൻശക്തികളായ യുഎസ്എയുടെയും യുഎസ്എസ്ആറിന്റെയും വിരൽ ആണവസ്ഫോടനയന്ത്രത്തിന്റെ ബട്ടണിൽ തൊടുന്ന ഘട്ടത്തിൽ ജോൺ ഇരുപത്തിമൂന്നാമൻ ഉറക്കെ വിളിച്ചു പറഞ്ഞ വാക്കുകളുടെ വാക്മയ ചിത്രമാണ് പിന്നീട് ചാക്രികലേഖനമായി പുറത്തുവന്നത്: അന്താരാഷ്ട്ര നയതന്ത്ര ഭാഷയായ ഫ്രഞ്ചിലാണ് പാപ്പാ ഈ വാക്കുകൾ ഉദ്ധരിച്ചത്: La main sur la conscience…...

"നിരപരാധികളായ കുട്ടികൾ മുതൽ പ്രായമായവർ വരെ, വ്യക്തികൾ മുതൽ സമൂഹങ്ങൾ വരെ, ഭൂമിയുടെ എല്ലായിടത്തുനിന്നും സ്വർഗത്തിലേക്ക് ഉയരുന്ന വേദനാജനകമായ നിലവിളി അവരുടെ മനസ്സാക്ഷിയിൽ കൈവെച്ച് അവർ കേൾക്കട്ടെ: സമാധാനം! സമാധാനം...."

സമാധാനത്തിന്റെ ഈ വാക്കുകളാണ് ഭൂമിയിൽ സമാധാനം എന്ന ചാക്രികലേഖനം വഴിയായി അദ്ദേഹം പഠിപ്പിച്ചതും. സമാധാനത്തിന്റെ വാഹകരാകണമെന്ന തന്റെ ഉദ്ബോധനം അറുപതു വർഷങ്ങൾക്കു ശേഷം ഇന്നും ലോകത്തിൽ യുദ്ധത്തിന്റെ നടുവിൽ മുഴങ്ങുന്നുവെന്നതും, ഈ ചാക്രികലേഖനത്തിന്റെ മഹത്വമാണ്. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 April 2023, 14:39