തിരയുക

മോൺ. പോൾ റിച്ചാർഡ് ഗാല്ലഗെർ മോൺ. പോൾ റിച്ചാർഡ് ഗാല്ലഗെർ 

ആർച്ച് ബിഷപ്പ് ഗാല്ലെഗർ ലിഷ്ടെൻസ്റ്റൈൻ സന്ദർശിക്കുന്നു

നയതന്ത്രവും സുവിശേഷവും എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കും.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

വിദേശരാജ്യങ്ങളും അന്തർദേശീയ സംഘടനകളുമായുള്ള ബന്ധത്തിന്റെ വത്തിക്കാൻ സെക്രട്ടറി ആർച്ച് ബിഷപ്പ് ഗാല്ലെഗർ ഏപ്രിൽ 24, 25 തിയതികളിൽ യൂറോപ്പിലെ ഏറ്റം ചെറിയ രാജ്യമായ ലിഷ്ടെൻസ്റ്റൈൻ സന്ദർശിക്കുന്നു.

രാജ്യത്തെ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം തലസ്ഥാനമായ വാദൂസിലെ ടൗൺ ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ  " നയതന്ത്രവും സുവിശേഷവും " എന്ന വിഷയത്തെ കുറിച്ച് സംസാരിക്കും. ഉച്ചതിരിഞ്ഞ് രാജ്യത്തിന്റെ കിരീടാവകാശിയായ  അലോയിസുമായി ഔപചാരിക സന്ദർശനം നടത്തും. 25ആം തിയതി വി. ഫ്ലോറിന്റെ നാമധേയത്തിലുള്ള കത്തീഡ്രലിൽ ദിവ്യബലിയർപ്പിക്കുകയും ചെയ്യും.

ഏപ്രിൽ 24 തിങ്കളാഴ്ച രാവിലെ വി. മരിയ സും ട്രോസ്റ്റ് ഔഫ് ഡൂക്സ് ദേവാലയത്തിൽ സ്വകാര്യ പ്രാർത്ഥനയോടെയാണ് ലിഷ്ടെൻസ്റ്റൈൻ രാജ്യത്തെക്ക് നടത്തുന്ന രണ്ടു ദിവസത്തെ തന്റെ സന്ദർശനം വത്തിക്കാന്റെ വിദേശകാര്യ സെക്രട്ടറി ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലെഗർ ആരംഭിക്കുന്നത്.  അദ്ദേഹത്തിന്റെ സന്ദർശന വിവരങ്ങൾ വത്തിക്കാൻ സ്റ്റേറ്റിന്റെ ഒരു ട്വീറ്റ് വഴിയാണ് അറിയിച്ചത്. കാര്യപരിപാടികളിൽ രാജ്യത്തിന്റെ പ്രധാനമന്ത്രി ദാനിയേൽ റിഷുമായും പിന്നീട് വിദേശകാര്യ മന്ത്രിയും വിദ്യാഭ്യാസ കായിക വകുപ്പുകളുടെ മന്ത്രിയുമായ ഡോമിനിക് ഹസ്ലറുമായും അദ്ദേഹം കൂടിക്കാഴ്ചകൾ നടത്തും.

വാദൂസിലെ ടൗൺ ഹാളിൽ നയതന്ത്രവും സുവിശേഷവും എന്ന വിഷയത്തിൽ നടക്കുന്ന സമ്മേളനത്തിൽ പ്രസംഗിക്കുന്ന ആർച്ച് ബിഷപ്പിന്റെ ആദ്യ ദിവസത്തെ ഔദ്യോഗിക പരിപാടികൾ സമാപിക്കുന്നത് ലിഷ്ടെൻസ്റ്റൈൻന്റെ കിരീടാവകാശി അലോയിസ് രാജകുമാരനുമായുള്ള ഔപചാരിക സന്ദർശനത്തോടെയാണ്. 25 ന് വത്തിക്കാനിലേക്ക് തിരിക്കുന്നതിനു മുമ്പ് ആർച്ച് ബിഷപ്പ് ഗാല്ലെഗർ വാദൂസിലെ വി.ഫ്ലോറിന്റെ കത്തീഡ്രലിൽ നടക്കുന്ന ദിവ്യബലിയിൽ മുഖ്യ കാർമ്മികത്വം വഹിക്കും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 ഏപ്രിൽ 2023, 11:22