തിരയുക

“എലെമൊസിനെറീയ അപ്പൊസ്തോലിക്ക”യുടെ അദ്ധ്യക്ഷൻ കർദ്ദിനാൾ കൊൺറാഡ് ക്രയേവ്സ്ക്കി (വലത്ത്)  ഭക്ഷ്യൗഷധവസ്തുക്കളും ജനറേറ്ററുകളും കയറ്റിയ വാഹനത്തിനു മുന്നിൽ (ഫയൽ ചിത്രം) “എലെമൊസിനെറീയ അപ്പൊസ്തോലിക്ക”യുടെ അദ്ധ്യക്ഷൻ കർദ്ദിനാൾ കൊൺറാഡ് ക്രയേവ്സ്ക്കി (വലത്ത്) ഭക്ഷ്യൗഷധവസ്തുക്കളും ജനറേറ്ററുകളും കയറ്റിയ വാഹനത്തിനു മുന്നിൽ (ഫയൽ ചിത്രം) 

ഉക്രൈയിന് സഹായഹസ്തവുമായി പാപ്പാ വീണ്ടും!

പാപ്പായുടെ ദാനധർമ്മാദി കാര്യങ്ങൾക്കായുള്ള വിഭാഗമായ “എലെമൊസിനെറീയ അപ്പൊസ്തോലിക്ക” ഉക്രൈയിനിൽ ബുധാനാഴ്ച ഭക്ഷ്യൗഷധവസ്തുക്കളും ജനറേറ്ററുകളും എത്തിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

യുദ്ധം പിച്ചിച്ചീന്തിക്കൊണ്ടിരിക്കുന്ന ഉക്രൈയിന്  പാപ്പായുടെ സഹായം വീണ്ടുമെത്തി.

മരുന്നുകൾ, വൈദ്യുതിയുൽപ്പാദന യന്ത്രങ്ങളായ ജനറേറ്ററുകൾ, ഭക്ഷ്യവസ്തുക്കൾ തുടങ്ങയവയാണ് സഹായമായി എത്തിച്ചിരിക്കുന്നത്. ശനിയാഴ്‌ച (25/03/23) ഇറ്റലിയിൽ നിന്ന് ഈ വസ്തുക്കളുമായി പുറപ്പെട്ട ചരക്കു വാഹനം ബുധനാഴ്ച (29/03/23) രാവിലെ ഖാർക്കിവിൽ എത്തിച്ചേർന്നു.

പാപ്പായുടെ ദാനധർമ്മാദി കാര്യങ്ങൾക്കായുള്ള വിഭാഗമായ “എലെമൊസിനെറീയ അപ്പൊസ്തോലിക്ക” (l’Elemosineria apostolica) ആണ് ഇതിന് മേൽനോട്ടം വഹിച്ചത്.

പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് ഈ ഭക്ഷ്യൗഷധവസ്തുക്കളും മറ്റും അടങ്ങിയ സാഹായം ലക്ഷ്യസ്ഥാനത്തെത്തിക്കാൻ സധൈര്യം മുന്നോട്ടുവന്ന ഡ്രൈവർമാരെ “എലെമൊസിനെറീയ അപ്പൊസ്തോലിക്ക”യുടെ അദ്ധ്യക്ഷൻ കർദ്ദിനാൾ കൊൺറാഡ് ക്രയേവ്സ്ക്കി നന്ദിയോടെ അനുസ്മരിച്ചു. യുദ്ധം തുടരുന്ന അന്നാട്ടിലേക്കുള്ള ഈ ദൗത്യം വിവേകവും അതീവ ശ്രദ്ധയും ആവശ്യമുള്ളതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 March 2023, 14:50