തിരയുക

സെന്റ് പീറ്റേഴ്സ് ബസലിക്കയ്ക്ക് മുന്നിൽ നിന്നുള്ള ഒരു ദൃശ്യം - ഫയൽ ചിത്രം സെന്റ് പീറ്റേഴ്സ് ബസലിക്കയ്ക്ക് മുന്നിൽ നിന്നുള്ള ഒരു ദൃശ്യം - ഫയൽ ചിത്രം 

അവസാനമെത്തുന്ന ആളെയും ചേർത്തുപിടിച്ചുകൊണ്ട് വത്തിക്കാൻ

മാർച്ചുമാസം പത്തൊൻപതാം തീയതി റോമിൽ നടക്കുന്ന മാരത്തണിൽ അവസാനമെത്തുന്ന ആൾക്ക് കപ്പ് സമ്മാനിച്ചുകൊണ്ട് എല്ലാവരെയും ചേർത്ത് നിർത്തുന്ന പദ്ധതിക്ക് വത്തിക്കാൻ തുടക്കം കുറിക്കുന്നു.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

മാർച്ചുമാസം പത്തൊൻപതാം തീയതി റോമിലെ വീഥിയിൽ നടത്തപ്പെടുന്ന മാരത്തണിൽ അവസാനമെത്തുന്ന ആൾക്കും കപ്പ് സമ്മാനിച്ചുകൊണ്ട് ഇത്തവണ പുതുമയാർന്ന ഒരു സംരഭത്തിന് കൂടി വത്തിക്കാൻ തുടക്കം കുറിക്കുകയാണ്. നഗരവീഥികൾ വീരരോടൊപ്പം പങ്കിടുന്ന അദൃശ്യരായ പോരാളികളെ സമൂഹ മധ്യത്തിൽ ആദരിക്കുന്നതിനു വേണ്ടിയാണ് ഈ സംരംഭം തുടങ്ങുന്നത്.പിയോ പന്ത്രണ്ടാമൻ ചത്വരത്തിനും, വിശുദ്ധ പത്രോസിന്റെ ചത്വരത്തിനും ഇടയിലുള്ള വഴിയിലാണ് അവസാനമെത്തുന്ന ആളെ കണ്ടെത്തുന്നത്. മാരത്തണിന്റെ പൂർത്തീകരണബിന്ദു റോമിലെ കൊളോസിയത്തിന് അടുത്തുള്ള ഇമ്പീരിയൽ ഫോറം ഉൾക്കൊള്ളുന്ന മേഖലയിലാണ്.

ഈ വലിയ ആശയം സമ്മാനിച്ചത്  ഗ്വാട്ടിമാല സ്വദേശിയും, റോമിലെ പൊന്തേ കസിലിനയിൽ  ഉള്ള കത്തോലിക്കാ സഭയുടെ ഉപവിപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കാരിത്താസിന്റെ ഭവനത്തിലെ അന്തേവാസിയായ എർവിൻ ആൽഫ്രെഡോ ബെൻഡ്‌ഫെൽഡ് റോസാഡ എന്ന വ്യക്തിയാണ്.ദുർബലരെ ചേർത്തുനിർത്തുവാനും, അവരുടെ ജീവിതത്തിൽ പ്രത്യാശയുടെ കിരണങ്ങൾ പ്രദാനം ചെയ്യുവാനും ഈ പുതിയ ആശയം സഹായകരമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.

വത്തിക്കാൻ അത്ലറ്റിക് സമൂഹവും, സാന്ത്.എജിദിയോ സമൂഹവും ചേർന്ന് നടത്തിയ നിരവധി ഉപവി പ്രവർത്തനങ്ങളിൽ അവസാനത്തെതാണ്  ഈ നൂതന ആശയം.ഇതിനായി മറ്റ് രണ്ടു സമൂഹങ്ങൾ കൂടി സഹായഹസ്തവുമായി എത്തിയിട്ടുണ്ട്: പലാറ്റ്സ്സ മില്ല്യോറിയും, സാന്താമാർത്താ ശിശുവിഭാഗ ചികിത്സാലയവും.കൂടാതെ, പൂർണ്ണമായി കായികത്തിനായി  സമർപ്പിക്കപ്പെട്ട തെരുവ് നിരീക്ഷകൻ (L'Osservatore di Strada) എന്ന മാസികയുടെ മാർച്ച് ലക്കം, റോമിലെ തെരുവുകളിൽ അന്തിയുറങ്ങുന്ന  പാവപ്പെട്ട ജനങ്ങളിൽ നിന്ന് മാരത്തൺ ഓട്ടക്കാർക്ക് ഒരു "തുറന്ന കത്ത്" പ്രസിദ്ധീകരിക്കുന്നു. ഇതിൽ അത്‌ലറ്റുകൾ കായികപരിശീലനത്തിനായി ഉപയോഗിക്കുന്ന റോഡുകൾ, തങ്ങൾക്ക് ഭവനങ്ങളാണെന്നും അതിനാൽ നമ്മൾ തമ്മിൽ സഹോദര്യപരമായ ഒരു ബന്ധം നിലനിൽക്കുന്നുവെന്നും എടുത്തു പറയുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 March 2023, 15:19