തിരയുക

അന്താരാഷ്ട്ര സ്പേസ് സ്റ്റേഷൻ - ഫയൽ ചിത്രം അന്താരാഷ്ട്ര സ്പേസ് സ്റ്റേഷൻ - ഫയൽ ചിത്രം 

പുതിയ രഹസ്യങ്ങൾ തേടി വത്തിക്കാൻ ശാസ്ത്രശാഖ

ജർമനിയിലെ പോട്സ്ഡാം ലെയ്ബ്നിസ്-ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആസ്ട്രോഫിസിക്സിൽ നിന്നുള്ള ശാസ്ത്രജ്ഞരും, വത്തിക്കാൻ വാനനിരീക്ഷണ കേന്ദ്രവും സംയുക്തമായി, സ്വതന്ത്രഗ്രഹങ്ങളെ ആതിഥേയത്വം വഹിക്കുമെന്ന് കരുതുന്ന 1000-ലധികം ശോഭയുള്ള നക്ഷത്രങ്ങളിന്മേൽ വർണ്ണദർശക പഠനം നടത്തുന്നു.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ജർമനിയിലെ പോട്സ്ഡാം  ലെയ്ബ്നിസ്-ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആസ്ട്രോഫിസിക്സിൽ നിന്നുള്ള ശാസ്ത്രജ്ഞരും, വത്തിക്കാൻ വാനനിരീക്ഷണ കേന്ദ്രവും സംയുക്തമായി, സ്വതന്ത്രഗ്രഹങ്ങളെ  ആതിഥേയത്വം വഹിക്കുമെന്ന് കരുതുന്ന  1000-ലധികം ശോഭയുള്ള നക്ഷത്രങ്ങളിന്മേൽ വർണ്ണദർശക പഠനം നടത്തുന്നത് ആഗോളശാസ്ത്രശാഖയ്ക്ക് വലിയ മുതൽക്കൂട്ടായി മാറുന്നു. വത്തിക്കാൻ വാനനിരീക്ഷണ കേന്ദ്രത്തിലെ ജ്യോതിശാസ്ത്രജ്ഞരായ ഫാ. പോൾ ഗബോർ, എസ്.ജെ., ഫാ. ഡേവിഡ്ബ്രൗൺ, എസ്.ജെ., ഫാ. ക്രിസ് കോർബാലി, എസ്.ജെ. കൂടാതെ എഞ്ചിനീയർ മൈക്കൽ ഫ്രാൻസ് എന്നിവരുടെ മേൽനോട്ടത്തിലാണ് പഠനങ്ങൾ പുരോഗമിക്കുന്നത്.പഠനത്തിന്റെ ആദ്യപരമ്പരയിൽ ഓരോ നക്ഷത്രത്തിനും 54 സ്പെക്ട്രോസ്കോപ്പിക് പാരാമീറ്ററുകളുടെ വിവരങ്ങളാണ്  അസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സ് ശാസ്ത്ര ലേഖകൾ വഴിയായി പുറത്തുവിടുന്നത്.

ഈ അഭൂതപൂർവമായ വലിയ അളവിലുള്ള പാരാമീറ്ററുകൾ നക്ഷത്രങ്ങളുടെ പ്രകാശത്തെ വ്യാഖ്യാനിക്കുന്നതിനും അവയ്ക്ക് ഗ്രഹങ്ങളുമായുള്ള ബന്ധങ്ങൾ  കണ്ടെത്തുന്നതിനും സഹായകരമാകുമെന്നും ശാസ്ത്രജ്ഞർ അനുമാനിക്കുന്നു.ഒരു നക്ഷത്ര അന്തരീക്ഷത്തിലെ ചില രാസ ഘടകങ്ങൾ, അല്ലെങ്കിൽ അവയുടെ ഐസോടോപ്പിക് അല്ലെങ്കിൽ സമൃദ്ധമായ അനുപാതങ്ങൾ, ഒരു ഗ്രഹവ്യവസ്ഥയെ സൂചിപ്പിക്കുന്നതാണ്,  ഗ്രഹങ്ങളെ ആതിഥേയമാക്കുന്ന നക്ഷത്രങ്ങളെ കുറിച്ച് വളരെ കൃത്യമായ ഒരു സർവേ നടത്താൻ പ്രേരിപ്പിച്ചത്.

ഗവേഷണങ്ങളുടെ കണ്ടെത്തലുകളിൽ നിന്നും തുടർന്നുള്ള പഠനങ്ങൾ കൂടുതലായി  നടത്താമെന്ന ശുഭപ്രതീക്ഷയിലാണ് ഗവേഷകരെന്ന് പ്രൊഫ.സ്ട്രാസ്മിയർ എടുത്തുപറയുന്നു. ഫ്രഞ്ച് പോസിറ്റിവിസത്തിന്റെ ഉപജ്ഞാതാവായ ഓഗസ്റ്റ് കോംതെ നക്ഷത്രങ്ങൾ എന്തുകൊണ്ടാണ് നിർമ്മിക്കപ്പെട്ടതെന്നറിയുവാൻ ഒരിക്കലും സാധിക്കുകയില്ല എന്ന് പറഞ്ഞത്, നക്ഷത്രരശ്മികളിൽ ഉൾക്കൊള്ളുന്ന നിരവധിയായ രഹസ്യഅറിവുകളെ പറ്റി അദ്ദേഹത്തിന് അറിയാൻ സാധിക്കാതെ പോയതുകൊണ്ടാണെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.പോട്സ്ഡാം  ലെയ്ബ്നിസ്-ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആസ്ട്രോഫിസിക്സിന്റെ ഗവേഷണങ്ങളുടെ  പ്രധാന മേഖലകൾ കോസ്മിക് മാഗ്നറ്റിക് ഫീൽഡുകളും, എക്സ്ട്രാ ഗാലക്റ്റിക് ജ്യോതിശാസ്ത്രവുമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 March 2023, 12:32