ഫ്രാൻസിസ് പാപ്പായ്ക്ക് സമ്മാനമായി പത്രോസിന്റെ പായ്ക്കപ്പൽ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ഗോൾഫ് കടലിൽ സ്വതന്ത്ര ജലഗതാഗതത്തിനായുള്ള കമ്പനി മുൻകൈയെടുത്ത്, പരമ്പരാഗത രീതിയിൽ പൂർണ്ണമായും കൈകൾ കൊണ്ട് നിർമ്മിച്ച ഒരു കപ്പൽ, അന്താരാഷ്ട്ര നയതന്ത്ര ഇൻസ്റ്റിട്യൂട്ടുമായി ചേർന്ന് അപ്പോന്തേ കുടുംബം ഫ്രാൻസിസ് പാപ്പായ്ക്ക് സമ്മാനിച്ചു. പത്രോസിന്റെ ബോട്ട് എന്ന് പേരിട്ട ഈ പായ്ക്കപ്പൽ ഗലീലിക്കടൽത്തീരത്ത് 1986-ൽ കടലിനടിയിൽ കണ്ടെത്തിയ ബോട്ടിന്റെ അതെ ആകൃതിയിലും നീളത്തിലും (8 മീറ്റർ) നിർമ്മിക്കപ്പെട്ടതാണ്. പോൾ ആറാമൻ ശാലയ്ക്ക് സമീപത്തായാണ് ഈ പായ്ക്കപ്പൽ എത്തിച്ചിരിക്കുന്നത്.
പുരാതന ഇന്റർലോക്ക് രീതിയിൽ തടികൾ കൂട്ടിച്ചേർത്ത് നിർമ്മിച്ച ഈ ബോട്ട്, ആപ്പെയാ മരപ്പണി വിദഗ്ധരാണ് തയ്യാറാക്കിയത്.
ബുധനാഴ്ചകളിൽ പതിവുള്ള പൊതുകൂടിക്കാഴ്ചാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് മുൻപായി മാർച്ച് 15 ബുധനാഴ്ചയാണ് പപ്പയ്ക്ക് ഈ പായ്ക്കപ്പൽ സമ്മാനമായി നൽകപ്പെട്ടത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: