വത്തിക്കാനിൽ നിന്ന് കാസ്റ്റൽ ഗൻഡോൾഫോയിലേക്ക് ട്രെയിൻ
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
വത്തിക്കാൻ മ്യൂസിയവും വത്തിക്കാൻ പൂന്തോട്ടങ്ങളും മുതൽ കാസ്റ്റൽ ഗാൻഡോൾഫോയിലെ പൊന്തിഫിക്കൽ വില്ലകൾ വരെ റെയിലുകളിലൂടെ യാത്ര ചെയ്യാനുള്ള ഒരു സവിശേഷ അവസരം.
മാർച്ച് 18ആം തിയതി മുതൽ എല്ലാ ശനിയാഴ്ചകളിലും പൊന്തിഫിക്കൽ വില്ലകളുടെ ട്രെയിൻ യാത്ര പുനരാരംഭിച്ചു. വത്തിക്കാൻ മ്യൂസിയങ്ങളും ഇറ്റാലിയൻ സ്റ്റേറ്റ് റെയിൽവേയും തമ്മിലുള്ള സഹകരണത്തോടെയാണ് ഈ സംരംഭം.
ഗതാഗത തിരക്കും, കാത്തിരിപ്പും ഒഴിവാക്കി ആധുനികവും സൗകര്യപ്രദവുമായ വൈദ്യുതി തീവണ്ടിയിൽ "Vaticano in Treno" ബുക്ക് ചെയ്യാൻ തിരഞ്ഞെടുക്കുന്ന എല്ലാ സന്ദർശകർക്കും വത്തിക്കാൻ മ്യൂസിയങ്ങൾ, സിസ്റ്റൈൻ ചാപ്പൽ, വത്തിക്കാൻ ഉദ്യാനങ്ങൾ, കാസ്റ്റൽ ഗൻഡോൾഫോയിലെ പൊന്തിഫിക്കലിന്റെ വസതിയുടെ ബൊട്ടാണിക്കൽ, വാസ്തുശിൽപ്പവിദ്യാ അത്ഭുതങ്ങൾ എന്നിവ കാണാൻ പ്രത്യേക പ്രവേശനം ലഭ്യമാണ്.
നവംബർ 4 വരെയാണ് ഈ ട്രെയിൻ യാത്രാ സേവനം ലഭിക്കുന്നത്. അപ്പോസ്തോലിക അരമനയിലെ മ്യൂസിയത്തിലേക്കുള്ള പ്രവേശനവും ഉൾപ്പെടുന്ന ടിക്കറ്റ് Museivaticani.va എന്ന വെബ്സൈറ്റിൽ ബുക്ക് ചെയ്ത് വാങ്ങാം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: