തിരയുക

ഫ്രാൻസിസ് പാപ്പാ ആർച്ച്ബിഷപ് ന്വചുക്കുവിന് അനുവദിച്ച കൂടിക്കാഴ്ചയിൽനിന്ന് - ഫയൽ ചിത്രം ഫ്രാൻസിസ് പാപ്പാ ആർച്ച്ബിഷപ് ന്വചുക്കുവിന് അനുവദിച്ച കൂടിക്കാഴ്ചയിൽനിന്ന് - ഫയൽ ചിത്രം  (Vatican Media)

ആർച്ച്ബിഷപ് ന്വചുക്കു സുവിശേഷവത്കരണത്തിനായുള്ള ഡിക്കസ്റ്ററിയുടെ സെക്രട്ടറി

നൈജീരിയയിൽനിന്നുള്ള ആർച്ച്ബിഷപ് ഫോർത്തുണാത്തൂസ് ന്വചുക്കുവിനെ സുവിശേഷവത്കരണത്തിനായുള്ള ഡിക്കസ്റ്ററിയുടെ സെക്രട്ടറിയായി ഫ്രാൻസിസ് പാപ്പാ നിയമിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

വത്തിക്കാൻ നയതന്ത്രപ്രതിനിധിയും മുൻ വത്തിക്കാൻ പ്രോട്ടോകോൾ വിഭാഗം മേധാവിയുമായിരുന്ന നൈജീരിയൻ ആർച്ച്ബിഷപ് ഫോർത്തുണാത്തൂസ് ന്വചുക്കുവിനെ  സുവിശേഷവത്കരണത്തിനായുള്ള ഡിക്കസ്റ്ററിയുടെ പുതിയ സെക്രട്ടറിയായി ഫ്രാൻസിസ് പാപ്പാ നിയമിച്ചു. ഡിക്കസ്റ്ററിയിലെ പ്രഥമ സുവിശേഷവത്കരണത്തിനും, പുതിയ വ്യക്തിഗതസഭകൾക്കും വേണ്ടിയുള്ള വിഭാഗത്തിലായിരിക്കും അദ്ദേഹം സേവനമനുഷ്ഠിക്കുക.

അക്വാവീവയുടെ സ്ഥാനിക മെത്രാനായ ആർച്ച്ബിഷപ് ന്വചുക്കു 2021 ഡിസംബർ മുതൽ ഐക്യരാഷ്ട്രസഭയിലേക്കും ജനീവയിലെ പ്രത്യേക സ്ഥാപനങ്ങൾ ലോക വ്യാപാര സംഘടന എന്നിവയിലേക്കുള്ള വത്തിക്കാന്റെ സ്ഥിരം നിരീക്ഷകനായി സേവനം ചെയ്‌തു വരവെയാണ് ഫ്രാൻസിസ് പാപ്പാ അദ്ദേഹത്തിന് പുതിയ ഈ നിയോഗം നൽകിയിരിക്കുന്നത്. കുടിയേറ്റകാര്യങ്ങൾക്കായുള്ള അന്താരാഷ്ട്ര സംഘടനയിലും വത്തിക്കാന്റെ പ്രതിനിധിയായിരുന്നു അദ്ദേഹം.

നൈജീരിയയിലെ ഉമുവഹിയാ രൂപതയിൽ 1960 മെയ് 10-ന് ജനിച്ച ഇദ്ദേഹം 1984 ജൂൺ 17-ന് വൈദികനായി അഭിഷേകം ചെയ്യപ്പെട്ടു. ദിവംഗതനായ ബെനഡിക്ട് പതിനാറാമൻ പാപ്പാ 2012-ൽ.അദ്ദേഹത്തെ നിക്കരാഗ്വയിലെ അപ്പസ്തോലിക നൂൺഷ്യോയായി നിയമിച്ചിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 മാർച്ച് 2023, 17:15