ഇറാൻ, അഫ്ഘാൻ സ്ത്രീകൾക്ക് പിന്തുണയേകി ഫ്രാൻസിസ് സമ്പദ്‌വ്യവസ്ഥ
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
ഇറാനിൽ ഏകദേശം അഞ്ച് മാസത്തോളമായി നടത്തിയ കടുത്ത അടിച്ചമർത്തലുകൾ കാരണം അവകാശങ്ങൾക്കായുള്ള ന്യായമായ തെരുവ് പ്രകടനങ്ങൾ കുറയാൻ തുടങ്ങുകയും, അഫ്ഗാനിസ്ഥാനിൽ സ്ത്രീകളുടെ അവകാശങ്ങളെ നിശബ്ദമായി മായ്ച്ചുകളയുകയും ചെയ്യുമ്പോൾ, ഫ്രാൻസിസ് സമ്പദ്‌വ്യവസ്ഥ അഥവാ Economy of Francesco യിലെ യുവാക്കളും യുവതികളും അഫ്ഗാൻ,ഇറാൻ സ്ത്രീകൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഒരു വായനാ മാരത്തൺ വനിതാദിനമായ മാർച്ചു മാസം എട്ടാം തീയതി ലോകമെമ്പാടും സംഘടിപ്പിക്കുന്നു.
ലോകത്തിലെ പെൺകുട്ടികൾക്കും സ്ത്രീകൾക്കും പ്രത്യേകമായി ഇറാനിലും അഫ്ഗാനിസ്ഥാനിലും ലംഘിക്കപ്പെട്ട അവകാശങ്ങളെയും നിഷേധിക്കപ്പെട്ട സ്വാതന്ത്ര്യങ്ങളെയും കുറിച്ച് പൊതു അവബോധം വളർത്തുന്നതിന് അവർ തന്നെ തയ്യാറാക്കുന്ന സാക്ഷ്യപത്രങ്ങൾ, കഥകൾ, കവിതകൾ, അഭിമുഖങ്ങൾ എന്നിവ ഈ വായനാ മാരത്തണിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
പുത്തൻ സമ്പദ്‌വ്യവസ്ഥയ്ക്ക് തുടക്കമിടാൻ വിശുദ്ധ ഫ്രാൻസിസ് അസ്സീസി തന്റെ വസ്ത്രങ്ങൾ പോലും ഉപേക്ഷിച്ച സ്ഥലത്ത് യുവജനങ്ങൾ ഒത്തുകൂടുകയും, മേയർ സ്റ്റെഫാനിയ പ്രോയെറ്റിയും, മെത്രാന്മാരും, മറ്റു പ്രധാനപ്പെട്ട വ്യക്തികൾ പങ്കെടുക്കുന്ന യോഗത്തോടെയാണ് ഓൺലൈൻ മാരത്തൺ സമാപിക്കുക.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: