തിരയുക

കാനഡയിലേക്കുള്ള  അനുതാപ യാത്രയിൽ തദ്ദേശിയരുമായി പാപ്പാ. കാനഡയിലേക്കുള്ള അനുതാപ യാത്രയിൽ തദ്ദേശിയരുമായി പാപ്പാ.   (Vatican Media)

തദ്ദേശീയരെ സഭ സംരക്ഷിക്കുന്നു: 'കണ്ടെത്തൽ സിദ്ധാന്തം' ഒരിക്കലും കാതോലികമായിരുന്നില്ല

നിയമപരവും രാഷ്ട്രീയപരവുമായ കണ്ടെത്തൽ സിദ്ധാന്തം' എന്നറിയപ്പെടുന്ന പ്രമാണം ഉൾപ്പെടെ "തദ്ദേശീയ ജനതയുടെ അന്തർലീനമായ മനുഷ്യാവകാശങ്ങളെ അംഗീകരിക്കുന്നതിൽ പരാജയപ്പെടുന്ന ആശയങ്ങളെ സംസ്കാരത്തിനായുള്ള വത്തിക്കാൻ ഡികാസ്റ്ററിയും, സമഗ്ര മാനവ വികസനത്തിനായുള്ള വത്തിക്കാൻ സിക്കാസ്റ്ററിയും ചേർന്നിറക്കിയ സംയുക്ത പ്രസ്താവന ഔപചാരികമായി നിരാകരിക്കുന്നു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

തദ്ദേശീയരായ ജനങ്ങളുമായുള്ള ചർച്ചകൾ വഴി  "അവരുടെ ഭൂമി പിടിച്ചെടുക്കുമ്പോൾ ഉണ്ടാകുന്ന അന്തരഫലങ്ങളെയും അവരുടെ  ഭൂതകാലത്തെയും വർത്തമാനകാലത്തെയും അവരുടെ കഷ്ടപ്പാടുകളെക്കുറിച്ചു സഭ കൂടുതൽ അവബോധം നേടിട്ടുണ്ടെന്നും അതുപോലെ തന്നെ അക്കാലത്തെ സർക്കാർ അധികാരികൾ പ്രോത്സാഹിപ്പിച്ച നിർബന്ധിത ഏകീകരണ നയങ്ങൾ അവരുടെ തദ്ദേശീയ സംസ്‌കാരങ്ങളെ ഇല്ലാതാക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നും" സംസ്‌കാരത്തിനും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയും, സമഗ്ര മാനവ വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഡിക്കാസ്റ്ററിയും വ്യാഴാഴ്ച പ്രസിദ്ധീകരിച്ച "സംയുക്ത പ്രസ്താവന" യിൽ വ്യക്തമാക്കി.

"തദ്ദേശീയ ഭൂമി കോളനിവത്ക്കരണ അധിപൻമാർ അതിന്റെ യഥാർത്ഥ ഉടമകളിൽ നിന്ന് പിടിച്ചെടുക്കുന്നതിനെ ന്യായീകരിക്കാൻ സഹായിച്ച ഒരു സിദ്ധാന്തമാണ് "കണ്ടെത്തൽ സിദ്ധാന്തമെന്നും " അത് "കത്തോലിക്ക സഭാ പ്രബോധനത്തിന്റെ ഭാഗമല്ല" എന്നും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.

കോളനിവത്കരിക്കുന്ന അധിപൻമാർക്ക് അത്തരം “അവകാശങ്ങൾ” നൽകിയ Papal bull ഒരിക്കലും സഭയുടെ മജിസ്‌റ്റീരിയത്തിന്റെ ഭാഗമായിരുന്നിട്ടില്ലെന്ന് ഇത് സ്ഥിരീകരിക്കുന്നു.

കാനഡയിലേക്കുള്ള ഫ്രാൻസിസ് പാപ്പയുടെ അനുതാപ യാത്രയ്ക്ക് എട്ട് മാസത്തിന് ശേഷം വരുന്ന ഈ സുപ്രധാന രേഖ കോളനിവൽക്കരണ മനോഭാവത്തെ കത്തോലിക്കാ സഭ നിരാകരിക്കുന്നതിന്റെ വ്യക്തമായ സ്ഥിരീകരണമാണ്. "ചരിത്രത്തിന്റെ ഗതിയിൽ, തദ്ദേശീയ ജനതയ്ക്കെതിരായ അതിക്രമങ്ങൾ ഉൾപ്പെടെയുള്ള അടിച്ചമർത്തൽ, സാമൂഹിക അനീതി, അടിമത്തം എന്നിവയെ പാപ്പാമാർ അപലപിച്ചിട്ടുണ്ട്" എന്ന് ഈ രേഖ  അനുസ്മരിക്കുന്നു. തദ്ദേശീയ ജനതയുടെ അന്തസ്സ് സംരക്ഷിക്കുന്നതിന് വേണ്ടി ജീവൻ  ബലിയർപ്പിച്ച മെത്രാന്മാർ, വൈദികർ, സന്യസ്തർ, അൽമായർ എന്നിവരുൾപ്പെട്ട അനേകം പേരുടെ  ഉദാഹരണങ്ങളും ഇതിൽ പരാമർശിക്കുന്നുണ്ട്.

അതേ സമയം, അനേകം ക്രൈസ്തവരും തദ്ദേശീയരായ ജനങ്ങൾക്കെതിരെ ദുഷ്പ്രവൃത്തികൾ ചെയ്‌തിട്ടുണ്ട്. അതിനെക്കുറിച്ച് സമീപകാലങ്ങളിൽ പാപ്പാമാർ പല അവസരങ്ങളിലും ക്ഷമ ചോദിച്ചിട്ടുണ്ട്” എന്നും പ്രസ്താവന അംഗീകരിക്കുന്നു.

'കണ്ടെത്തിൽ സിദ്ധാന്തം' എന്ന് വിളിക്കപ്പെടുന്ന  ഈ പ്രമാണം  പതിനാറാം നൂറ്റാണ്ട് മുതൽ കൊളോണിയൽ ശക്തികൾ ചർച്ച ചെയ്യുകയും പത്തൊൻപതാം നൂറ്റാണ്ടിൽ വിവിധ രാജ്യങ്ങളിലെ കോടതികളിലും നിയമ ശാസ്ത്രത്തിലും പ്രത്യേക പരാമർശ വിഷയമാവുകയും ചെയ്തു. കോളനിവൽക്കരണക്കാർ കണ്ടെത്തുന്നതോടെ അത് വാങ്ങുകയോ പിടിച്ചടക്കുകയോ ചെയ്ത്, തദ്ദേശവാസികൾക്കുള്ള ആ ഭൂമിയുടെ അവകാശം നശിപ്പിക്കുകയും ഇല്ലാതാക്കുകയും ചെയ്തു കൊണ്ട് ഭൂമി കൈവശം വയ്ക്കാനുള്ള  പൂർണ്ണ അധികാരം കോളനിവൽക്കരണക്കാർക്ക് നൽകുന്നതായിരുന്നു " കണ്ടെത്തൽ സിദ്ധാന്തം."

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 March 2023, 14:30