തിരയുക

ജോൺ 23 മൻ പാപ്പാ  "പാച്ചേം ഇൻ തേറിസ് " ചാക്രിക ലേഖനത്തിൽ ഒപ്പ് വയ്ക്കുന്നു. ജോൺ 23 മൻ പാപ്പാ "പാച്ചേം ഇൻ തേറിസ് " ചാക്രിക ലേഖനത്തിൽ ഒപ്പ് വയ്ക്കുന്നു. 

റോമിൽ "Pacem in Terris" നെ കുറിച്ച് സമ്മേളനം

മാർച്ച് 9 ന്, റോമിലെ വികാരിയേറ്റും, പൊന്തിഫിക്കൽ ലാറ്ററൻ യൂണിവേഴ്സിറ്റിയും ചേർന്ന് ജോൺ 23 മൻ പാപ്പായുടെ ചാക്രിക ലേഖനമായ "പാച്ചേം ഇൻ തേറിസ് " (ഭൂമിയിൽ സമാധാനം) ന്റെ പ്രസിദ്ധീകരണത്തിന് 60 വർഷത്തിനുശേഷം അതിന്റെ സമ്പന്നതയെയും കാലിക പ്രസക്തിയെയും കുറിച്ച് ഒരു സമ്മേളനം സംഘടിപ്പിക്കുന്നു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

തന്റെ മരണത്തിന് രണ്ട് മാസം മുമ്പ്, 1963 ഏപ്രിൽ 11-നാണ്, ജോൺ ഇരുപത്തി മൂന്നാമൻ പാപ്പാ Pacem in Terris എന്ന ചാക്രിക ലേഖനം പുറത്തിറക്കിയത്. സഭയ്ക്കു പുറത്തും വലിയ ശ്രദ്ധ നേടിയ ഈ ചാക്രിക ലേഖനം, ഇന്നും അതിന്റെ അസാധാരണമായ പ്രസക്തി നിലനിർത്തുന്നു.

ചാക്രിക ലേഖനത്തിന്റെ അറുപതാം വാർഷികത്തിന്റെ തലേന്ന്, റോം രൂപതയിലെ സാമൂഹിക അജപാലനത്തിനും തൊഴിലിനുമായുള്ള കാര്യാലയവും, പൊന്തിഫിക്കൽ ലാറ്ററൻ സർവ്വകലാശാലയും സമാധാന ശാസ്ത്രത്തിന്റെ പഠന സമൂഹവും സഹകരിച്ചാണ് ഈ സമ്മേളനം പ്രോത്സാഹിപ്പിക്കുന്നത്. മാർച്ച് 9 ന് വൈകുന്നേരം 5.45 മുതൽ വികാരായേറ്റിലെ കൺസിലിയേഷ൯ ഹാളിലാണ് (Sala della Conciliazione) സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.

സമാധാനത്തിന്റെയും ഓരോ വ്യക്തിയുടെയും മൂല്യം

"ബെർലിൻ മതിൽ ലോകത്തെ നിർവ്വചനപരമായി ഏതാണ്ട് വൈരികളായ രണ്ട് പ്രത്യയശാസ്ത്ര ഗ്രൂപ്പുകളായി വിഭജിക്കുന്നതിന്റെ പ്രതീകമായിരുന്നുവെങ്കിലും, ഈ രണ്ടു ലോകങ്ങളുടെയും സമാധാനത്തിനായി ജോൺ 23മൻ പാപ്പാ സ്വയം പരിമിതപ്പെടുത്തിയില്ല എന്ന് കാര്യാലയത്തിന്റെ തലവൻ മോൺ. ഫ്രാൻസെസ്കോ പേഷെ പറഞ്ഞു. മറിച്ച് ഓരോ വ്യക്തിയുടെയും അന്തസ്സിന്റെ അർത്ഥവും അന്തർലീനമായ മൂല്യവും നിർവചിക്കുക എന്ന ലക്ഷ്യത്തോടെ സമാധാനത്തിനായുള്ള അന്വേഷണത്തെ, വിശാലവും സമ്പന്നവുമായ അസ്തിത്വപരമായ ഒരു വീക്ഷണകോണിൽ സ്ഥാപിക്കുകയാണ് ചെയ്തത്.

സഭ ആധുനിക ലോകവുമായും അതിന്റെ എണ്ണമറ്റ സങ്കീർണതകളുമായും ആഴത്തിലുള്ള സംവാദം നിർദ്ദേശിക്കുന്ന പരിഷ്കരണത്തിന്റെയും സഭാ നവീകരണത്തിന്റെയും ആഗ്രഹവും ആവശ്യകതയും പ്രഖ്യാപിച്ചു കൊണ്ട് കത്തോലിക്ക സഭ 1962 ൽ വത്തിക്കാൻ കൗൺസിൽ ആരംഭിച്ചു.

യുദ്ധത്തിന്റെ അധാർമ്മികത

"സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും അടിയന്തിരതയാൽ നിർബന്ധിതമാകുന്ന ഈ സംവാദം ഇന്നും തുടരണം." ഇക്കാരണത്താൽ Pacem in terris പ്രസിദ്ധീകരിച്ച് അറുപത് വർഷങ്ങൾക്ക് ശേഷം  ഒരു വിചിന്തനം  നിർദ്ദേശിക്കേണ്ടത് തങ്ങളുടെ കടമയാണെന്ന് വിശ്വസിക്കുന്നു എന്ന്  മോൺ. ഫ്രാൻചെസ്കോ പേഷെ പറഞ്ഞു.

'കാലത്തിന്റെ അടയാളങ്ങൾ' കാണാനുള്ള ജോൺ 23 മന്റെ മഹത്തായ കഴിവ്, യുദ്ധത്തിന്റെ അധാർമികതയ്ക്കും യുക്തിരാഹിത്യത്തിനും എതിരായി സമാധാനത്തിന് വേണ്ടിയുള്ള നമ്മുടെ പ്രതിബദ്ധതയ്ക്ക് നമുക്ക്  ഉറപ്പു നൽകുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 March 2023, 12:36