വത്തിക്കാൻ അപ്പസ്തോലിക ഗ്രന്ഥശാലയ്ക്ക് പുതിയ പ്രീഫെക്ട് !
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
വത്തിക്കാൻ അപ്പസ്തോലിക ഗ്രന്ഥശാലയുടെ പുതിയ പ്രീഫെക്ട് ആയി സലേഷ്യൻ സഭാംഗമായ ഡോൺ മൗറോ മന്തോവാനിയെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു.
വത്തിക്കാനിലെ ഏറ്റവും വിശിഷ്യമായ ഇടങ്ങളിൽ ഒന്നാണ് അപ്പസ്തോലിക ഗ്രന്ഥശാല. നിരവധി അമൂല്യമായ പുസ്തകശേഖരണം കൊണ്ട് ലോകം മുഴുവന്റെയും ശ്രദ്ധയാകർഷിക്കുന്ന ഗ്രന്ഥശാലയുടെ പുതിയ പ്രീഫെക്ട് ആയി സലേഷ്യൻ സഭാംഗമായ ഡോൺ മൗറോ മന്തോവാനിയെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു.
ഇറ്റലിയിലെ മോൻകാലിയേരി എന്ന പ്രദേശത്ത് 1966 ജനുവരി മൂന്നിന് ജനിച്ച അദ്ദേഹം 1994 ൽ സലേഷ്യൻ സഭയിൽ വൈദികനായി.തുടർന്ന് തത്വശാസ്ത്രത്തിൽ ഉന്നതപഠനം സ്പെയിനിലെ സലമാങ്കയിൽ പൂർത്തീകരിക്കുകയും, പിന്നീട് ദൈവശാസ്ത്രത്തിൽ റോമിലെ ആൻജെലിക്കും യൂണിവേഴ്സിറ്റിയിൽ ഡോക്ടറേറ്റ് കരസ്ഥമാക്കുകയും ചെയ്തു.
റോമിലെ സലേഷ്യൻ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽ പ്രൊഫസറായും ,ഡീൻ ആയും തുടർന്ന് റെക്ടർ ആയും സേവനമനുഷ്ഠിച്ച അദ്ദേഹം ഇപ്പോൾ തോമസ് അക്വിനാസ് അക്കാഡമിയുടെ അംഗമായും, സർവകലാശാല സഭാവിഭാഗങ്ങളുടെ യോഗ്യതാപരിശോധനാ സമിതിയുടെ അംഗമായും സേവനം ചെയ്യുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: