തിരയുക

പൊതുജന കൂടികാഴ്ചയിൽ പകർത്തിയ ചിത്രം... പൊതുജന കൂടികാഴ്ചയിൽ പകർത്തിയ ചിത്രം...  (ANSA)

റോണി റോളർ സർക്കസ്സ് കാണാൻ തെരുവിൽ കഴിയുന്നവർക്കും, അഭയാർത്ഥികൾക്കും, തടവുകാർക്കും ക്ഷണം

ദരിദ്രർ, തെരുവിൽ കഴിയുന്നവർ, അഭയാർത്ഥികൾ, തടവുകാർ എന്നിവർക്ക് പാപ്പായുടെ നിദ്ദേശപ്രകാരം സർക്കസ്സിന് ക്ഷണം.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ദരിദ്രർ, തെരുവിൽ കഴിയുന്നവർ, അഭയാർത്ഥികൾ, തടവുകാർ എന്നിവർക്ക് പാപ്പായുടെ നിദ്ദേശപ്രകാരം സർക്കസ്സിന് ക്ഷണം ദാനധർമ്മത്തിനായുള്ള അപ്പോസ്തോലിക കാര്യാലയമാണ് വരുന്ന ഫെബ്രുവരി 11ന്  ഇവരെ  റോണി റോളർ സർക്കസ്സ് കാണാൻ കൊണ്ടുപോകുന്നത്. കൊണ്ടു പോകുന്ന 2000ത്തിലധികം പേരിൽ യുക്രെയ്നിൽ നിന്നുള്ള കുടുംബങ്ങളും കുട്ടികളും, സിറിയ, കോംഗോ, സുഡാൻ തുടങ്ങിയ ഇടങ്ങളിൽ നിന്നുള്ളവരും റോമിലെ കൈയേറിയ കെട്ടിടങ്ങളിൽ കഴിയുന്നവരും   പൊതുശയന സംവിധാനങ്ങളിൽ വസിക്കുന്ന ദരിദ്രരുണ്ട്. 150ലധികം പേർ റോമിലെ തോർവയാനിക്കയിലെ തെരുവിൽ നിന്നുള്ളവരാണ്. വിവിധ പൊതുശയന സംവിധാനങ്ങളിൽ നിന്നുവരുന്നവരെ സന്നദ്ധ സേവകരും മദർ തെരേസയുടെ സന്യാസിനികളുമാണ് അനുഗമിക്കുക.

"സർക്കസ്സ് അതിന്റെ സൗന്ദര്യവുമായി ബന്ധിപ്പിച്ചു കൊണ്ട്  നമ്മെ സന്തോഷിപ്പിക്കുന്നു," " കൂടാതെ അതിനപ്പുറം, ദൈവത്തിലേക്കെത്താനുള്ള ഒരു വഴിയുമാണ് " എന്ന് സർക്കസ്സ് കലാകാരന്മാരുമായുള്ള കൂടിക്കാഴ്ചയിൽ പാപ്പാ പറഞ്ഞിരുന്നു. ഈ കലാവിരുന്ന് കാണാൻ കൊണ്ടു പോകുന്നതുവഴി ജീവിതത്തിന്റെ കഠിന യാഥാർത്ഥ്യങ്ങളുമായി മല്ലടിക്കുന്ന അവർക്ക് കുറച്ചു മണിക്കൂറുകൾ ശാന്തമായിരിക്കാനും പ്രത്യാശ വളരാനും ഇടയാക്കും.

ഈ കലാരൂപം അതിന്റെ മനോഹാരിതയിലെത്താൻ മണ്ണിക്കൂറുകൾ നീളുന്ന പരിശീലനവും, ത്യാഗവും, അതിന്റെ പിന്നിലുണ്ടെന്നും സ്ഥിരോൽസാഹം വഴി അസാധ്യമായത് സാധ്യമാക്കാൻ കഴിയുമെന്നതിന് സർക്കസ്സ് കലാകാരൻമാരും കലാകാരികളും ഒരു തെളിവാണ് എന്നും അപ്പോസ്തോലിക ദാനധർമ്മ ഡിക്കാസ്റ്ററിയുടെ തലവൻ കർദ്ദിനാൾ കൊൺറാഡ് ക്രയേവ്സ്കി പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 ഫെബ്രുവരി 2023, 13:00