തിരയുക

ലെവൂക്കായിലെ പരിശുദ്ധ മറിയത്തിൻറെ പുത്രികൾ (Congregazione delle Figlie di Santa Maria di Leuca) എന്ന സന്ന്യാസിനീസമൂഹത്തിൻറെ സ്ഥാപക ദൈവദാസി എലിസബേത്ത മർത്തീനെസ്. ലെവൂക്കായിലെ പരിശുദ്ധ മറിയത്തിൻറെ പുത്രികൾ (Congregazione delle Figlie di Santa Maria di Leuca) എന്ന സന്ന്യാസിനീസമൂഹത്തിൻറെ സ്ഥാപക ദൈവദാസി എലിസബേത്ത മർത്തീനെസ്. 

വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘത്തിൻറെ പുതിയ പ്രഖ്യാപനങ്ങൾ!

ഒരു ദൈവദാസിയുടെ മദ്ധ്യസ്ഥതയാൽ നടന്ന അത്ഭുതവും രണ്ടു ദൈവദാസരുടെയും മൂന്നു ദൈവദാസികളുടെയും വീരോചിത പുണ്യങ്ങളും അംഗീകരിക്കുന്ന പ്രഖ്യാപനങ്ങൾ വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘം പുറപ്പെടുവിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘം പുതിയ ആറു പ്രഖ്യാപനങ്ങൾ പുറപ്പെടുവിച്ചു.

ഈ സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർചേല്ലൊ സെമെറാറൊയ്ക്ക് ഇരുപത്തിമൂന്നാം തീയയതി (23/02/22) വത്തിക്കാനിൽ അനുവദിച്ച കൂടിക്കാഴ്ചാ വേളയിൽ ഫ്രാൻസീസ് പാപ്പാ അധികാരപ്പെടുത്തിയതനുസരിച്ചാണ് അന്ന് ഈ പ്രഖ്യാപനങ്ങൾ പുറപ്പെടുവിച്ചത്.

ഇവയിൽ ഒരെണ്ണം ഒരു ദൈവദാസിയുടെ മദ്ധ്യസ്ഥതയാൽ നടന്ന അത്ഭുതവും ശേഷിച്ച അഞ്ചെണ്ണം രണ്ടു ദൈവദാസരുടെയും മൂന്നു ദൈവദാസികളുടെയും വീരോചിത പുണ്യങ്ങളും അംഗീകരിക്കുന്നവയാണ്.

1905 മാർച്ച് 25-ന് ജനിച്ച് 1991 ഫെബ്രുവരി 8-ന് മരണമടഞ്ഞ ഇറ്റലി സ്വദേശിനിയും ലെവൂക്കായിലെ പരിശുദ്ധ മറിയത്തിൻറെ പുത്രികൾ (Congregazione delle Figlie di Santa Maria di Leuca) എന്ന സന്ന്യാസിനീസമൂഹത്തിൻറെ സ്ഥാപകയുമായ ദൈവദാസി എലിസബേത്ത മർത്തീനെസിൻറെ മദ്ധ്യസ്ഥതയാൽ നടന്ന അത്ഭുതം അംഗീകരിക്കുന്നതാണ് ആദ്യത്തെ പ്രഖ്യാപനം.

തുടർന്നുള്ള അഞ്ചു പ്രഖ്യാപനങ്ങൾ, ഇറ്റലി സ്വദേശിയും ദൈവവിളികളുടെ ഫ്രാൻസിസ്ക്കൻ സഹോദരികളുടെ സന്ന്യാസിനീസമൂഹത്തിൻറെ സ്ഥാപകനും കപ്പൂച്ചിൻ ചെറു സഹോദരങ്ങളുടെ സമൂഹത്തിലെ വൈദികനും ആയിരുന്ന വിശുദ്ധ എൽപീദിയൊയുടെ ജുസേപ്പെ, യേശുവിൻറെ ഹൃദയത്തിൻറെ മരിയൻ ഭ്രാതൃത്വത്തിൻറെ സ്ഥാപകനും യേശുവിൻറെ തിരുഹൃദയത്തിൻറെ വൈദികരുടെ സന്ന്യാസ സമൂഹത്തിലെ വൈദികനുമായിരുന്ന  ബ്രസീൽ സ്വദേശി അലോയിസിയൊ സെബസ്ത്യാവൊ ബോയേയിംഗ് എന്നീ ദൈവദാസരുടെയും, ആസൊളായുടെ തിരുഹൃദയത്തിൻറെ ഊർസുലൈൻ സഹോദരികൾ എന്ന സന്ന്യാസിനീസമൂഹത്തിൻറെ സഹസ്ഥാപക ഇറ്റലിക്കാരിയായ മരിയ മർഗെരീത്ത ലുസ്സാന, സ്പെയിൻ സ്വദേശിനിയായ അല്മായ വിശ്വാസി ഫ്രൻസീസ്ക്ക അന്ന മരീയ, കുടുംബിനിയായിരുന്ന ഇറ്റലിസ്വദേശിനി അൽബെർത്തീന വിയോളി ത്സിറോന്തൊളി എന്നീ ദൈവദാസികളുടെയും വീരോചിത പുണ്യങ്ങൾ അംഗീകരിക്കുന്നവയാണ്.   

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 ഫെബ്രുവരി 2023, 09:09