പരിശുദ്ധ സിംഹാസനവും ഒമാൻ രാഷ്ട്രവും നയതന്ത്രബന്ധം ആരംഭിച്ചു
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
പരിശുദ്ധ സിംഹാസനവും ഒമാൻ സുൽത്താനേറ്റും ചേർന്ന് 23.02.2023 ൽ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പരിശുദ്ധ സിംഹാസനവും ഒമാനും തമ്മിലുള്ള പരസ്പര ധാരണ പ്രോത്സാഹിപ്പിക്കാനും സൗഹൃദവും സഹകരണവും കൂടുതൽ ശക്തിപ്പെടുത്താനും ആഗ്രഹിക്കുന്നതായി അറിയിച്ചു.
നയതന്ത്ര ബന്ധത്തിന്റെ സ്ഥാപനം പരിശുദ്ധ സിംഹാസനത്തിന്റെയും ഒമാന്റെയും പൊതു താൽപ്പര്യങ്ങൾ നിറവേറ്റുന്നുവെന്ന് ബോധ്യപ്പെട്ടുവെന്നും പരമാധികാര സമത്വം, സ്വാതന്ത്ര്യം, പ്രദേശിക സമഗ്രത, അനാവശ്യ ഇടപെടലുകൾ ഒഴിവാക്കൽ തുടങ്ങിയ തത്വങ്ങളാൽ നയിക്കപ്പെടുമെന്നും രേഖപ്പെടുത്തുന്നു.
1961 ഏപ്രിൽ 18-ലെ നയതന്ത്ര ബന്ധങ്ങളെക്കുറിച്ചുള്ള വിയന്ന കൺവെൻഷന്റെ അടിസ്ഥാനത്തിൽ, ഒമാൻ സുൽത്താനേറ്റിന് പരിശുദ്ധ സിംഹാസനത്തിൽ ഒരു എംബസിയുടെയും പരിശുദ്ധ സിംഹാസനത്തിന് ഒമാനിൽ ഒരു അപ്പോസ്തോലിക് ന്യൂൺഷിയേച്ചർ തലത്തിലും സമ്പൂർണ്ണ നയതന്ത്ര ബന്ധങ്ങൾ സ്ഥാപിക്കാനാണ് തീരുമാനം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: