തിരയുക

പൗരസ്ത്യസഭകൾക്കായുള്ള ഡികാസ്റ്ററിയുടെ പുതിയ സെക്രട്ടറി പൗരസ്ത്യസഭകൾക്കായുള്ള ഡികാസ്റ്ററിയുടെ പുതിയ സെക്രട്ടറി 

പൗരസ്ത്യ സഭകളുടെ ഡികാസ്റ്ററിയ്ക്ക് പുതിയ സെക്രട്ടറി

വത്തിക്കാനിലെ പൗരസ്ത്യസഭകളുടെ ഡികാസ്റ്ററിയുടെ പുതിയ സെക്രട്ടറിയായി പാദ്രേ.മിക്കേൽ ജലാഖിനെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

പൗരസ്ത്യസഭകൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററിയുടെ കാര്യനിർവഹണങ്ങളുടെ പുതിയ സെക്രട്ടറിയായി മാറോണീത്ത അന്തോണിയൻ  സഭ സമൂഹത്തിലെ അംഗമായ പാദ്രേ.മിക്കേൽ ജലാഖിനെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു. ഇതേ ഡികാസ്റ്ററിയുടെ പുതിയ പ്രീഫെക്ട് ആയി മോൺ.ക്ലൗദിയോ ഗുജ്ജറോത്തിയെ നിയമിച്ചതിന് പിന്നാലെയാണ് സെക്രട്ടറിയായി പാദ്രെ മിക്കേലിനെയും നിയമിക്കുന്നത്.

1966 ഓഗസ്ററ് 27 ന് ലെബനോനിലെ ബൗക്രിഹിൽ ജനിച്ച അദ്ദേഹം 1983 ഓഗസ്റ്റ് പതിനഞ്ചാം തീയതി ആദ്യ വ്രതവാഗ്ദാനം നടത്തുകയും തുടർന്ന് 1991 ഏപ്രിൽ ഇരുപത്തിയൊന്നിന് വൈദികനായി അഭിഷേകം ചെയ്യപ്പെട്ടു.

2000 മുതൽ 2008 വരെ പൗരസ്ത്യസഭകളുടെ ഇതേ കാര്യാലയത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഭാവിജ്ഞാനീയത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുള്ള ഇദ്ദേഹം മധ്യപൂർവദേശങ്ങളുടെ സഭാകൂട്ടായ്മയുടെ ജനറൽ സെക്രട്ടറിയായും, ലെബനോനിലെ എക്യൂമെനിക്കൽ കമ്മീഷന്റെ അംഗമായും സേവനം ചെയ്തിട്ടുണ്ട്.2017 മുതൽ ബാബ്ദ്ദയിലെ അന്തോണിയൻ  സർവകലാശാലയുടെ റെക്ടറായി സേവനം ചെയ്തു വരവെയാണ് പുതിയ ഈ നിയോഗം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 ഫെബ്രുവരി 2023, 15:43