പാപ്പായുടെ സഹായവുമായി കർദ്ദിനാൾ കൊൺറാട് ക്രയേവ്സ്കി വീണ്ടും ഉക്രൈയിനിൽ!
ശൈത്യത്തിൽ ആശ്വാസമായി ഒരു വണ്ടി നിറയെ വൈദ്യുതിയുല്പാദന യന്ത്രങ്ങളായ ജനറേറ്ററുകൾ ചൂടുവസ്ത്രങ്ങൾ എന്നിവ കർദ്ദിനാൾ കൊൺറാട് ക്രയേവ്സ്കി ഉക്രൈയിനിൽ എത്തിച്ചു.
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
പാപ്പായുടെ ദാനധർമ്മാദി കാര്യങ്ങൾക്കായുള്ള വിഭാഗത്തിൻറെ തലവൻ കർദ്ദിനാൾ കൊൺറാട് ക്രയേവ്സ്കി പാപ്പായുടെ മാനവിക സഹായവുമായി ഉക്രൈയിനിലെ ല് വീവിൽ (Lviv) എത്തി.
തിങ്കളാഴ്ച (19/12/22) ഒരു വണ്ടി നിറയെ വൈദ്യുതിയുല്പാദന യന്ത്രങ്ങളായ ജനറേറ്ററുകൾ ചൂടുവസ്ത്രങ്ങൾ എന്നിവയുമായിട്ടാണ് അദ്ദേഹം അവിടെ എത്തിയത്.
കർദ്ദിനാൾ ക്രയേവ്സ്കി സപ്പൊറിഷ്യ, ഓഡീസ, കിയേവ്, തുടങ്ങിയ വിവിധ പ്രദേശങ്ങളിൽ ഈ സഹായം എത്തിക്കും. യുദ്ധം വിതച്ചുകൊണ്ടിരിക്കുന്ന യാതനകളനുഭവിക്കുന്ന ജനതയോടുള്ള ഫ്രാൻസീസ് പാപ്പായുടെ സവിശേഷ സാമീപ്യത്തിൻറെ അടയാളമാണ് ഈ സഹായം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
20 ഡിസംബർ 2022, 13:30