ദരിദ്രർക്കായുള്ള ആഗോള ദിനം നമ്മുടെ സഹോദരീ സഹോദരരിൽ യേശുവിനെ കാണാൻ വെല്ലുവിളിക്കുന്നു
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
വി. പത്രോസിന്റെ ബസിലിക്കയിൽ 13 നവംബർ ഞായറാഴ്ച ഫ്രാൻസിസ് പാപ്പാ ആറാമത് ആഗോള ദരിദ്രദിനത്തോടനുബന്ധിച്ച്ദരിദ്രരോടൊത്ത് ദിവ്യബലിയർപ്പിക്കും. ദരിദ്രർക്കായുള്ള ഈ ആഗോള ദിനം 2016ലെ കരുണയുടെ അത്യസാധാരണ ജൂബിലി വർഷ സമാപനത്തിൽ ഫ്രാൻസിസ് പാപ്പായാണ് സ്ഥാപിച്ചത്.
എല്ലാ വർഷവും ആണ്ടുവട്ടത്തിലെ 33മത് ഞായറാഴ്ച ആഘോഷിക്കപ്പെടുന്ന ഈ ദിനത്തിന്റെ ലക്ഷ്യം ക്രൈസ്തവരെ സാമ്പത്തീകവും അതിജീവനത്തിന്റെയും പ്രശ്നങ്ങളിൽ വലയുന്ന പ്രാന്തപ്രദേശങ്ങളിലേക്ക് കടന്ന് ചെന്ന് യേശു തന്നെ കാണിച്ചു തന്ന സ്നേഹത്തിന്റെ അടയാളമായി സേവനം ചെയ്യാൻ പ്രോൽസാഹിപ്പിക്കുന്നതിനാണ്.
ഈ ദിനം കൊണ്ടാടുന്നതിനായി സവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററി വഴി വത്തിക്കാൻ പല സംരംഭങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ഞായറാഴ്ച ദിവ്യബലിക്ക് ശേഷം വത്തിക്കാനിലെ പോളാറാമൻ ഹാളിൽ ഒരുക്കിയിരിക്കുന്ന ഉച്ചഭക്ഷണം മാത്രമല്ല ദരിദ്രകുടുംബങ്ങളെയും വ്യക്തികളെയും സഹായിക്കാനുള്ള മറ്റു പല ദീർഘകാല സംരംഭങ്ങളും അതിൽ ഉൾപ്പെടുന്നു.
ദരിദ്രർ നമ്മെ സവിശേഷവൽക്കരിക്കുന്നു
വത്തിക്കാന്റെ ചത്വരത്തിൽ മൊബൈൽ ആരോഗ്യപരിപാലനകേന്ദ്രം തുറന്നു കൊണ്ട് സംസാരിക്കവെ സവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയിൽ നിന്നുള്ള ആർച്ച് ബിഷപ്പ് റീനോ ഫിസിക്കെല്ല ദരിദ്രർ കർത്താവിന് ഏറ്റം അടുത്തുള്ളവരാണ് എന്നും അവർ നമ്മെ സുവിശേവൽക്കരിക്കുന്ന മൂലശക്തിയുമാണെന്ന ഫ്രാൻസിസ് പാപ്പായുടെ ഓർമ്മപ്പെടുത്തലാണ് എല്ലാ സംരംഭങ്ങളുടെയും ഹൃദയഭാഗത്തെന്ന് എടുത്തു പറഞ്ഞു. വിശ്വാസികളെയും അവിശ്വാസികളെയും ഒരുപോലെ ദരിദ്രർ സുവിശേഷത്തിന്റെ കാതൽ എന്തെന്ന് തിരിച്ചറിയാൻ സഹായിക്കുന്നു. അത് ഈ ലോകത്തുള്ള ദുർബ്ബലർക്ക് സമീപസ്ഥരായിരിക്കാനും സേവനം ചെയ്യുക എന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു.
ആഗോള ദാരിദ്ര്യത്തിന്റെ വർദ്ധന
ആരോഗ്യ പരിശോധനയും, മരുന്നു നൽകലും മാത്രമല്ല ശരീരം മുഴുവനുമുള്ള വൈദ്യപരിശോധന, ഹൃദയം, രക്തം, ഫ്ലൂ, കോവിഡ് 19, എയ്ഡ്സ്, ഹെപ്പറ്റിറ്റിസ് സി, ക്ഷയം, തുടങ്ങിയവയ്ക്കുള്ള പരിശോധനകളും നൽകുന്നതിനാണ്
വത്തിക്കാൻ ചത്വരത്തിൽ ആതുരശുശ്രൂഷാലയം ഉദ്ഘാടനം ചെയ്തിട്ടുള്ളത്. രണ്ടു വർഷത്തെ കോവിഡുബാധയും യുക്രെയ്ൻ യുദ്ധം വരുത്തി വച്ച പണപ്പെരുപ്പവും മൂലം കഷ്ടപ്പെടുകയും ദരിദ്രർ പതിന്മടങ്ങ് വർദ്ധിച്ചു വരുകയും ചെയ്യുന്ന സാഹചര്യത്തിൽ ഈ സേവനം ഒരത്യാവശ്യ കാര്യമാണെന്ന് ആർച്ച് ബിഷപ്പ് ഫിസിക്കെല്ല അഭിപ്രായപ്പെട്ടു.
"ഫ്രാൻസിസ് പാപ്പാ ഓരോ ദിവസവും നമ്മോടു ആവർത്തിക്കുന്നതു പോലെ ദരിദ്രർ നമുക്ക് സമീപം എപ്പോഴുമുണ്ട് അവർ അദൃശ്യരല്ല, അവർ അന്തസ്സുള്ള വ്യക്തികളാണ്, " അദ്ദേഹം പറഞ്ഞു. സാമ്പത്തിക തിരഞ്ഞെടുപ്പുകൾ കൊണ്ട് കുറച്ചുപേർ സമ്പന്നരാവുകയും അനേകർ ദരിദ്രരാകയും ചെയ്തപേ അവർക്ക് നഷ്ടമായവ നമുക്ക് കൊടുക്കാൻ കഴിയണം, ആർച്ച് ബിഷപ്പ് തുടർന്നു.
ആരോഗ്യം, ഭക്ഷണം, പണം
റോമിലുള്ള ഇടവകകളിലേക്ക് ഭക്ഷണ സാമഗ്രികളുടെ പൊതികൾ എത്തിച്ച് ആവശ്യമുള്ള കുടുംബങ്ങൾക്ക് വിതരണം ചെയ്യാനും ബില്ലുകളടക്കാനും വത്തിക്കാൻ സഹായമെത്തിക്കുന്നുണ്ട്. വാസസ്ഥലമില്ലാത്തവർക്ക് മാത്രമല്ല സഹായമവശ്യമായിട്ടുള്ളത് എന്നാൽ മാസാവസാനം വരെ എത്തിക്കാൻ പണിപ്പെടുന്ന ദരിദ്രർ ഉണ്ടെന്നും ആറു സമ്പന്ന രാഷ്ട്രങ്ങളിലൊന്നായ ഇറ്റലിയിൽ 5 മില്യൺ ഉണ്ടെന്നുള്ളത് ലോകത്തിലെന്താണ് നടക്കുന്നതെന്നറിയാൻ നമ്മെ സഹായിക്കുമെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ഇത്തരത്തിൽ ഏഷ്യയിലെയും, ലാറ്റിനമേരിക്കയിലേയും, ആഫ്രിക്കയിലേക്കും ചിലയിടങ്ങളിലെ സ്ഥിതി എന്തെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഇത് രാഷ്ട്രങ്ങൾ തമ്മിൽ ഐക്യമത്യത്തിൻ്റെ ഒരു ശ്രുംഖലയ്ക്ക് തുടക്കം കുറിക്കണം.
"ദരിദ്രർക്ക് ഒരു പ്രത്യേക സ്വത്വമില്ല. അവർ ദരിദ്രരാണ് എന്നത് എല്ലാവരാലും അംഗീകരിക്കപ്പെടേണ്ടതാണ്," അദ്ദേഹം പറഞ്ഞു.
ദരിദ്രർ നമ്മെ വെല്ലുവിളിക്കുന്നു
ഒരു മൊബൈൽ ആതുരാ ശുശ്രൂഷാകേന്ദ്രം ലക്ഷോപലക്ഷം തീർത്ഥാടകരും വിനോദസഞ്ചാരികളും സന്ദർശിക്കുന്ന വത്തിക്കാന്റെ ചത്വരത്തിൽ സ്ഥാപിച്ചിരിക്കുന്നത് ദാരിദ്ര്യത്തെ വെല്ലുവിളിക്കാനും കാണാതെ പോകാതിരിക്കാനുമുള്ള ഒരു പ്രകോപനമാണ്. അത് ഒരു "വെല്ലുവിളിയാണ്" കാരണം ലക്ഷക്കണക്കിനാളുകൾ ഓരോ ദിവസവും വർഷത്തിലെ എല്ലാ സമയത്തും വത്തിക്കാന്റെ ചത്വരത്തിലുണ്ട്. അവർ ഈ സ്ഥലത്തിന്റെ സൗന്ദര്യമാസ്വദിക്കാനാണ് വരുന്നത്, അവർക്ക് ദരിദ്രരുടെ സാന്നിധ്യത്തെ മനസ്സിലാക്കാനും പ്രതികരിക്കാനും കഴിയുന്നവരുമാകാം. അതിനാൽ " ഇത് ഒരു ചെറിയ അടയാളമാണ്, ദരിദ്രർ ഉണ്ട് എന്ന് അവർക്ക് നമ്മുടെ സഹായമാവശ്യമുണ്ട് എന്ന് തിരിച്ചറിയാനുള്ള ഒരു വെല്ലുവിളിയാണ്" ആർച്ച് ബിഷപ്പ് ഫിസിക്കെല്ലാ പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: