തിരയുക

കർദ്ദിനാൾ പീയെത്രൊ പരോളിൻ,വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ കർദ്ദിനാൾ പീയെത്രൊ പരോളിൻ,വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ  

ബഹറിൻ യാത്രയിലും പാപ്പാ സ്വരരഹിതരുടെ സ്വനമാകും, കർദ്ദിനാൾ പരോളിൻ!

വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ പാപ്പായുടെ ആസന്നമായ ബഹറിൻ സന്ദർശനത്തെക്കുറിച്ച് വത്തിക്കാൻ മാദ്ധ്യമ വിഭാഗത്തിന് അനുവദിച്ച അഭിമുഖത്തിൽ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ബഹറിൻ സന്ദർശിക്കാൻ ഫ്രാൻസീസ് പാപ്പായ്ക്ക് ലഭിച്ച ക്ഷണത്തിന് അന്നാടിൻറെ രാജാവ് ഹമദ് ബിൻ ഇസാ അൽ ഖലീഫയ്ക്കും ( Ḥamad bin ʿĪsā Āl Khalīfa) ഭരണ നേതൃത്വത്തിനും പ്രാദേശിക സഭയ്ക്കും വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ കൃതജ്ഞത പ്രകാശിപ്പിക്കുന്നു.

ഒരു പാപ്പാ ആദ്യമായി അന്നാട്ടിൽ പാദമൂന്നാൻ പോകുന്നതിനെക്കുറിച്ച്, അതായത്, നവമ്പർ 3-6 വരെ ഫ്രാൻസീസ് പാപ്പാ ബഹറിനിൽ നടത്തുന്ന സന്ദർശനത്തിൻറെ പ്രാധാന്യത്തെ അധികരിച്ച്, വത്തിക്കാൻറെ വാർത്താവിഭാഗത്തിനും പരിശുദ്ധസിംഹാസനത്തിൻറെ ദിനപ്പത്രമായ “ലൊസ്സെർവത്തോരെ റൊമാനൊയ്ക്കും”  അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഈ നന്ദി രേഖപ്പെടുത്തിയത്.

പിരിമുറുക്കങ്ങൾ, എതിർപ്പുകൾ, സംഘർഷങ്ങൾ എന്നിവയാൽ മുദ്രിതമായ ഒരു ലോകത്തിൽ പാപ്പയുടെ ബഹറിൻ സന്ദർശനവും സന്ദർശന പരിപാടികളും  ഐക്യത്തിൻറെയും സംസക്തിയുടെയും ശാന്തിയുടെയം സന്ദേശമായിരിക്കുമെന്ന് കർദ്ദിനാൾ പരോളിൻ പ്രത്യാശ പ്രകടിപ്പിച്ചു.

സംഭാഷണത്തിനായുള്ള ബഹറിൻ വേദിയുടെ സമാപന യോഗത്തിൽ പാപ്പായുടെ പങ്കാളിത്തം നമ്മുടെ ചരിത്രത്തിൻറെ സങ്കീർണ്ണവും ദുരന്തപൂർണ്ണവുമായ ചില മാനങ്ങളടങ്ങിയ സവിശേഷമാം വിധം ലോലമായ ഒരു വേളയിൽ ഐക്യത്തിൻറെ അടയാളമായിരിക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചു.

ബഹറിൻ സന്ദർശന വേളയിലും പാപ്പാ മുൻ അപ്പൊസ്തോലിക യാത്രകളിലെന്ന പോലെ ശബ്ദമില്ലാത്തവരുടെ ശബ്ദമാകുമെന്നും പ്രാന്തവല്കൃതരുമായി കൂടിക്കാഴ്ച നടത്തുമെന്നും കർദ്ദിനാൾ പറഞ്ഞു. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 November 2022, 14:59