ഫ്രാൻസിൻറെ പ്രസിഡൻറ് വത്തിക്കാനിൽ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഫ്രാൻസിൻറെ പ്രസിഡൻറ് ഇമ്മാനുവെൽ മക്രോണിനെ (Emmanuel Macron) മാർപ്പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചു.
തിങ്കളാഴ്‌ച (24/10/22) ആയിരുന്നു ഫ്രാൻസീസ് പാപ്പാ അദ്ദേഹത്തിന് ദർശനം അനുവദിച്ചതെന്ന് പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണ കാര്യാലയം, പ്രസ്സ് ഓഫീസ് ഈ കൂടിക്കാഴ്ചയെ അധികരിച്ചുള്ള ഒരു പത്രക്കുറിപ്പിൽ വ്യക്തമാക്കി.
ഇതൊരു സ്വകാര്യകൂടിക്കാഴ്ച ആയിരുന്നതിനാൽ ഇതിൻറെ വിശദാംശങ്ങൾ പരിശുദ്ധസിംഹാസനം വെളിപ്പെടുത്തിയിട്ടില്ല.
പാപ്പായുമായുള്ള സംഭാഷണാനന്തരം പ്രസിഡൻറ് മക്രോൺ വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിനും രാഷ്ട്രങ്ങളും അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധങ്ങൾക്കായുള്ള കാര്യദർശി ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെറുമായും കൂടിക്കാഴ്ച നടത്തി.
ഉക്രൈയിൻ യുദ്ധം, അന്നാട്ടിലെ മാനവികാവസ്ഥ തുടങ്ങിയ അന്താരാഷ്ട്ര പ്രാധാന്യമുള്ള കാര്യങ്ങൾ ചർച്ചാവിഷയങ്ങളായി. കൂടാതെ കവുക്കാസുസ് മുതൽ മദ്ധ്യപൂർവ്വദേശവും ആഫ്രിക്കയും വരെയുള്ള പ്രദേശങ്ങളെക്കുറിച്ചും ഈ കൂടിക്കാഴ്ചയിൽ ചർച്ചചെയ്യപ്പെട്ടു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: