തിരയുക

വത്തിക്കാൻ വേൾഡ് ന്യൂസ് വത്തിക്കാൻ വേൾഡ് ന്യൂസ് 

ഫിലിപ്പൈൻസിലെയും ഇന്ത്യയിലെയും മാധ്യമ വിദ്യാർത്ഥികളുടെ റിപ്പോർട്ടുകൾ അവതരിപ്പിക്കാൻ വത്തിക്കാൻ ന്യൂസ്

വത്തിക്കാൻ ന്യൂസും, സാംസ്കാരിക, വിദ്യാഭ്യാസ കാര്യങ്ങൾക്കായുള്ള ഡികാസ്റ്ററിയുടെ ഗ്രാവിസിമും എദുകത്തിയോനിസ് ഫൗണ്ടേഷനുമായി ചേർന്ന് ഫിലിപ്പീൻസിലെയും ഇന്ത്യയിലെയും കത്തോലിക്കാ സർവ്വകലാശാലകളിലെ മാധ്യമ വിദ്യാർത്ഥികൾ തയ്യാറാക്കിയ പ്രത്യേക റിപ്പോർട്ടുകൾ അവതരിപ്പിക്കും.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

സാർവ്വത്രിക സഭയുമായി ആഗോളതലത്തിൽ അവരുടെ വിശ്വാസം, സഭ, കൂട്ടായ്മ എന്നിവയെക്കുറിച്ചുള്ള പ്രചോദനാത്മകമായ  ഇതിവൃത്തങ്ങൾ പങ്കിടാൻ വിദ്യാർത്ഥികളെ അനുവദിക്കുന്നതോടൊപ്പം "Good Makes Headlines" എന്ന ബാനറിൽ പ്രാദേശിക വാർത്തകൾ നൽകുക എന്നതാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. സാംസ്കാരിക, വിദ്യാഭ്യാസ കാര്യങ്ങൾക്കായുള്ള ഡികാസ്റ്ററിയുടെ ആഭിമുഖ്യത്തിൽ, ആശയ വിനിമയത്തിനായുള്ള ഡികാസ്റ്ററിയും, ഗ്രാവിസിമും എദുകത്തിയോനിസ് ഫൗണ്ടേഷനും ചേർന്ന് മാധ്യമങ്ങളിലും ആശയവിനിമയത്തിലും വൈദഗ്ധ്യം തേടുന്ന കത്തോലിക്കാ സർവ്വകലാശാല വിദ്യാർത്ഥികൾക്ക് ശബ്ദം നൽകുന്ന ഒരു വിദ്യാഭ്യാസ പദ്ധതിയാണിത്. ഈ സംരംഭത്തിൽ നിലവിൽ ഫിലിപ്പൈൻസിലെ ഡി ലാ സല്ലെ യൂണിവേഴ്‌സിറ്റി ദസ്മരിനാസിലെ കമ്മ്യൂണിക്കേഷൻ വിഭാഗം, ഇന്ത്യയിലെ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലെ മീഡിയ സ്റ്റഡീസ് ഡിപ്പാർട്ട്‌മെന്റ് (ഇന്ത്യയിലെ ഒരു കൽപിത സർവ്വകലാശാല) എന്നിവയുടെ സഹകരണം ഈ സംരംഭത്തിൽ ഉൾപ്പെടുന്നു.

ആഗോള തലത്തിൽ സഭയുടെ സാർവ്വത്രികതയുടെ പ്രതിഫലനമായ പ്രാദേശിക സഭകളുടെ സാംസ്കാരിക സമ്പന്നതയെ കൂടുതൽ മനസ്സിലാക്കുന്നതിനും, അറിയുന്നതിനും, വിലമതിക്കാനും സംഭാവന നൽകുന്നതിന്  രണ്ട് സ്ഥാപനങ്ങളിലെയും വിദ്യാർത്ഥികൾ നൽകുന്ന വാർത്തകളും മാധ്യമ ഉള്ളടക്കങ്ങളും പങ്കിടുന്നതിനുള്ള ഒരു പ്ലാറ്റ്ഫോമായി വത്തിക്കാൻ ന്യൂസ് പദ്ധതി വാഗ്ദാനം ചെയ്യുന്നു.

"നല്ലത് തലക്കെട്ടുകൾ സൃഷ്ടിക്കുന്നു!" എന്ന പ്രമേയം ഉപയോഗിച്ച്, പ്രാദേശിക യാഥാർത്ഥ്യങ്ങളിൽ നിന്നും സന്ദർഭങ്ങളിൽ നിന്നും വരുന്ന വെല്ലുവിളികളെയും പ്രതീക്ഷകളെയും കുറിച്ചുള്ള മൾട്ടിമീഡിയ സ്റ്റോറികൾ വാർത്താവിതരണത്തിൽ അവതരിപ്പിക്കപ്പെടും. കൂടാതെ മെച്ചപ്പെട്ട ഒരു ലോകം ഉണ്ടാക്കുന്നതിനുള്ള ഈ ശ്രമങ്ങളെ വിശ്വാസം എങ്ങനെ പിന്തുണയ്ക്കുന്നു എന്നും ഈ സംരംഭം ലക്ഷ്യം വയ്ക്കുന്നു.

ആഗോള തലത്തിൽ സ്വന്തം പ്രാദേശിക സാഹചര്യങ്ങളെ എങ്ങനെ ആശയവിനിമയം ചെയ്യുമെന്നതിനെ കുറിച്ചും  പൊതുനന്മ കെട്ടിപ്പടുക്കാനും അതിനായി  സംഭാവന ചെയ്യാനും ലക്ഷ്യമിട്ടുള്ള ഉത്തരവാദിത്തപൂർവമായ ആശയവിനിമയം പ്രോത്സാഹിപ്പിക്കുന്നതിനും ആവശ്യമായ ഒരു പഠന അനുഭവം വിദ്യാർത്ഥികൾക്ക് നൽകുന്ന ഒരു പദ്ധതിയായി ഈ സംരംഭം പ്രവർത്തിക്കും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 ഒക്‌ടോബർ 2022, 10:38