തിരയുക

മോൺസിഞ്ഞോർ യാനുഷ് ഉർബാൻചിക്ക്, ഓസ്ത്രിയായുടെ തലസ്ഥാനമായ വിയെന്നയിൽ ഐക്യരാഷ്ട്രസഭയുടെയും ഇതര അന്താരാഷ്ട്രസംഘടനകളുടെയും കാര്യാലയങ്ങളിൽ പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകൻ മോൺസിഞ്ഞോർ യാനുഷ് ഉർബാൻചിക്ക്, ഓസ്ത്രിയായുടെ തലസ്ഥാനമായ വിയെന്നയിൽ ഐക്യരാഷ്ട്രസഭയുടെയും ഇതര അന്താരാഷ്ട്രസംഘടനകളുടെയും കാര്യാലയങ്ങളിൽ പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകൻ 

സഹവർത്തിത്വം പരിപോഷിപ്പിക്കുന്നതിൽ മതവും മതാന്തരസംവാദവും സുപ്രധാന ഉപാധി!

ഓസ്ത്രിയായുടെ തലസ്ഥാനമായ വിയെന്നയിൽ ഐക്യരാഷ്ട്രസഭയുടെയും ഇതര അന്താരാഷ്ട്രസംഘടനകളുടെയും കാര്യാലയങ്ങളിൽ പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകനായ മോൺസിഞ്ഞോർ യാനുഷ് ഉർബാൻചിക്ക് യുറോപ്പിലെ സുരക്ഷിതത്വത്തിനും സഹകരണത്തിനും വേണ്ടിയുള്ള സംഘടനയുടെ സ്ഥിരസമിതിയുടെ 1395-മത് യോഗത്തിനു നല്കിയ പ്രസ്താവന.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സ്വഹിതാനുസാരം മതവിശ്വാസം പുലർത്താനോ ഏതെങ്കിലും മതം സ്വീകരിക്കാനോ ഉള്ള സകലർക്കുമുള്ള അവകാശം പരിശുദ്ധസിംഹാസനം പരിപോഷിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നുവെന്ന് മോൺസിഞ്ഞോർ യാനുഷ് ഉർബാൻചിക്ക് (Mons. Janusz Urbańczyk).

ഓസ്ത്രിയായുടെ തലസ്ഥാനമായ വിയെന്നയിൽ ഐക്യരാഷ്ട്രസഭയുടെയും ഇതര അന്താരാഷ്ട്രസംഘടനകളുടെയും കാര്യാലയങ്ങളിൽ പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകനായ അദ്ദേഹം യുറോപ്പിലെ സുരക്ഷിതത്വത്തിനും സഹകരണത്തിനും വേണ്ടിയുള്ള സംഘടനയുടെ (Organization for Security and Co-operation in Europe) സ്ഥിരസമിതിയുടെ 1395-മത് യോഗത്തിനു വ്യാഴാഴ്‌ച (20/10/22) നല്കിയ പ്രസ്താവനയിലാണ് ഇതു പറഞ്ഞിരിക്കുന്നത്.

സമൂഹത്തിലും രാഷ്ട്രങ്ങൾക്കിടയിലും സമാധാനത്തിൻറെയും സുരക്ഷിതത്വത്തിൻറെയും പുരോഗതിക്ക് മതവും മതാന്തരസംവാദവും നല്കുന്ന സംഭാവന അംഗീകരിക്കുകയെന്നത് മതം പ്രശ്ന ഹേതുമാത്രമാണെന്ന വികലമായ ആശയത്തെ തരണം ചെയ്യുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണെന്ന് മോൺസിഞ്ഞോർ ഉർബാൻചിക്ക് പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

ഭിന്ന മതവിശ്വാസികൾക്കിടയിലും വിശ്വാസികളും അവിശ്വാസികളും തമ്മിലും ഉപരി സഹിഷ്ണുതയും പര്സപര ധാരണയും ആദരവും പരിപോഷിപ്പിക്കുന്നതിന് മതാന്തരസംവാദവും  മതസമൂഹങ്ങളും രാഷ്ട്രങ്ങളും തമ്മിലുള്ള സംഭാഷണവും സുപ്രധാന ഉപാധിയാണെന്ന് അദ്ദേഹം പറയുന്നു.  

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 ഒക്‌ടോബർ 2022, 15:45