വംശീയാക്രമണങ്ങൾക്കെതിരെ ആർച്ചുബിഷപ്പ് ഫൊർത്തുണാത്തൂസ് !
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ആഫ്രിക്കൻ വംശജർക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ ഖേദകരമാണെന്ന് പരിശുദ്ധസിംഹാസനത്തിൻറെ പ്രതിനിധി ആർച്ചുബിഷപ്പ് ഫൊർത്തുണാത്തൂസ് ൻവാച്ചുക്കുവ്വൂ (Archbishop Fortunatus Nwachukwu).
ഐക്യരാഷ്ട്രസഭയ്ക്ക് സ്വിറ്റ്സർലണ്ടിലെ ജനീവാ പട്ടണത്തിൽ ഉള്ള കാര്യാലയത്തിലും അവിടെയുള്ള ഇതര അന്താരാഷ്ട്ര സംഘടനകളിലും പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകനായ അദ്ദേഹം ആഫ്രിക്കൻ വംശജരെ സംബന്ധിച്ച ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സമിതിയുടെ അമ്പത്തിയൊന്നാം യോഗത്തിൽ തിങ്കളാഴ്ച (03/10/22) സംസാരിക്കുകയായിരുന്നു.
വംശീയമായ വിവേചനം അതിന് ഇരകളാകുന്നവരുടെ ഔന്നത്യത്തെ ഗുരുതരമായി ഹനിക്കുന്നുവെന്നും അവരുടെ ശാരീരികവും ധാർമ്മികവുമായ സമഗ്രതയെ ബലഹീനമാക്കുന്നുവെന്നും ആർച്ചുബിഷപ്പ് ഫൊർത്തുണാത്തൂസ് പറഞ്ഞു.
ഇത്തരം വംശീയ ആക്രമണങ്ങളിൽ പരിശുദ്ധസിംഹാസനത്തിന് അതിയായ ആശങ്കയുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: