തിരയുക

കർദ്ദിനാൾ അന്തോണി പൂല കർദ്ദിനാൾ അന്തോണി പൂല 

ഭാരതീയരായ നവ കർദ്ദിനാളന്മാർ റോമൻ കൂരിയ വിഭാഗങ്ങളിൽ അംഗങ്ങൾ!

ഗോവ ദാമൗവ് അതിരൂപതയുടെ ആർച്ചുബിഷപ്പ് കർദ്ദിനാൾ ഫിലിപ്പ് നേരി അന്തോണിയൊ സെബസ്ത്യാവൊ ദൊ റൊസാരിയൊ ഫെറൗ, ഹൈദ്രാബാദ് അതിരൂപതയുടെ ആർച്ച്ബിഷപ്പ് കർദ്ദിനാൾ അന്തോണി പൂല എന്നിവരാണ് ഫ്രാൻസീസ് പാപ്പാ നിയമിച്ച റോമൻകൂരിയാവിഭാഗങ്ങളിലെ പുതിയ അംഗങ്ങളിൽ പെടുന്ന ഭാരതീയർ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

റോമൻ കൂരിയായിലെ വിവിധ വിഭാഗങ്ങളിൽ രണ്ടു ഭാരതീയർ ഉൾപ്പടെ പുതിയ അംഗങ്ങളെ മാർപ്പാപ്പാ നിയമിച്ചു.

ഗോവ ദാമൗവ് അതിരൂപതയുടെ ആർച്ചുബിഷപ്പ് കർദ്ദിനാൾ ഫിലിപ്പ് നേരി അന്തോണിയൊ സെബസ്ത്യാവൊ ദൊ റൊസാരിയൊ ഫെറൗനെ ഫ്രാൻസീസ് പാപ്പാ സുവിഷേവത്ക്കരണത്തിനായുള്ള വിഭാഗത്തിലെ അംഗമായി നിയമിച്ചു.

സമഗ്രമാനവവികസനത്തിനായുള്ള വിഭാഗത്തിലെ അംഗമായി ഹൈദ്രാബാദ് അതിരൂപതയുടെ ആർച്ച്ബിഷപ്പ് കർദ്ദിനാൾ അന്തോണി പൂലയെ പാപ്പാ നാമനിർദ്ദേശം ചെയ്തു.

ഇരുവരെയും ഫ്രാൻസീസ് പാപ്പാ ഇക്കഴിഞ്ഞ ആഗസ്റ്റ് 27-നാണ് കർദ്ദിനാളാന്മാരക്കിയത്.

ദൈവിക ആരാധനയക്കും കുദാശകൾക്കും ആയുള്ള വിഭാഗം, മെത്രാന്മാന്മാർക്കായുള്ള വിഭാഗം, സമർപ്പിതജീവിത സ്ഥാപനങ്ങൾക്കും അപ്പൊസ്തോലിക ജീവിതസമൂഹങ്ങൾക്കു വേണ്ടിയുള്ള വിഭാഗം, അൽമായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള വിഭാഗം, ക്രൈസ്തവൈക്യപരിപോഷണത്തിനായുള്ള വിഭാഗം, മതാന്തരസംവാദത്തിനായുള്ള വിഭാഗം, സാംസ്കാരികവിദ്യഭ്യാസകാര്യങ്ങൾക്കായുള്ള വിഭാഗം, ലത്തീനമേരിക്കയ്ക്കുവേണ്ടിയുള്ള സമിതി എന്നിവയിലേക്കുള്ള പുതിയ അംഗങ്ങളെയും പാപ്പാ നാമനിർദ്ദേശം ചെയ്തു.

എഴാം തീയതി വെള്ളിയാഴ്ചയാണ് (07/10/22) പാപ്പാ ഈ നിയമനങ്ങൾ നടത്തിയത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 October 2022, 10:26