സ്ത്രീകൾക്ക് കൂടുതൽ ഉത്തരവാദിത്വങ്ങൾ നൽകണം
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ഈ അവസരത്തിൽ നൽകിയ ട്വിറ്റർ സന്ദേശത്തിൽ സ്ത്രീകളെ "കൂടുതൽ ബഹുമാനിക്കാനും, അംഗീകരിക്കാനും ഉൾക്കൊള്ളിക്കാനും " ഉള്ള ക്ഷണം പാപ്പാ ആവർത്തിച്ചു. സ്ത്രീകൾ ലോക ജനസംഖ്യയുടെ നേർപകുതിയാണ് എന്നതിൽ "മനുഷ്യകുലത്തിന്റെ തന്നെ പകുതി ശക്തിയെ തള്ളിക്കളയുന്നത് അനീതിയും മനുഷ്യനു നിരക്കാത്തതുമാണെന്ന് " ഓർമ്മിപ്പിച്ചു.
തീരുമാനങ്ങളെടുക്കുന്ന സന്ദർഭങ്ങളിൽ സ്ത്രീകളെ ഉൾപ്പെടുത്തുമെങ്കിൽ മാരകമായ പല തീരുമാനങ്ങളും ഒഴിവാക്കാൻ കഴിയുമെന്ന് പാപ്പാ പങ്കുവച്ചു. സ്ത്രീകൾക്ക് പ്രഥമ സ്ഥാനങ്ങളും ഉത്തരവാദിത്തങ്ങളും നൽകണം. തീരുമാനങ്ങൾ എടുക്കുന്നതിൽ സ്ത്രീകളെ ഉൾപ്പെടുത്തുകയാണെങ്കിൽ ദുരന്തങ്ങൾ സൃഷ്ടിച്ചേക്കാവുന്ന പല തീരുമാനങ്ങളും ഒഴിവാക്കാനാകും. സ്ത്രീകൾ ബഹുമാനിക്കപ്പെടുന്നുവെന്നും അംഗീകരിക്കപ്പെടുന്നുവെന്നും അവരെ ഉൾപ്പെടുത്തുന്നുവെന്നും ഉറപ്പാക്കാൻ നാം പ്രതിജ്ഞാബദ്ധരാണ് എന്നാണ് പാപ്പാ ട്വിറ്റർ സന്ദേശത്തിലൂടെ പ്രബോധിപ്പിച്ചത്.
പാരീസിലെ യുനെസ്കോയുടെ ആസ്ഥാനത്ത് നടക്കുന്ന സെമിനാർ ആഗോള കാരിത്താസും യുനെസ്കോയിലെ പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷണ കാര്യാലയവും ചേർന്നാണ് സംഘടിപ്പിച്ചിട്ടുള്ളത്.
ഒക്ടോബർ 27, 28 തീയതികളിൽ “മനുഷ്യ കുലത്തിന്റെ പൂർണ്ണമുഖം: നീതിപൂർവ്വകമായ സമൂഹത്തിനായി സ്ത്രീകൾ നേതൃത്വത്തിൽ” എന്ന വിഷയത്തിലാണ് സെമിനാർ നടക്കുന്നത്. വെള്ളിയാഴ്ച വരെയാണ് സെമിനാർ. ലോകമെമ്പാടുമുള്ള മുപ്പതിലധികം പ്രതിനിധികൾ ഇതിൽ പങ്കെടുത്തു. സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള ഈ സെമിനാറിനോടു അനുബന്ധിച്ച് പാപ്പാ തന്റെ ട്വിറ്റർ സന്ദേശം Women, Universal Caritas എന്നീ രണ്ട് ഹാഷ്ടാഗുകളോടെയാണ് പുറത്തിറക്കിയത്.
വ്യാഴാഴ്‌ച പാരീസിലെ യുനെസ്കോ ആസ്ഥാനത്തിന്റെ മതിലിനുള്ളിൽ സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ചും ഏറ്റവും പ്രധാനപ്പെട്ട ചില പ്രശ്നങ്ങളെ കുറിച്ചും അഭിസംൾ ബോധന ചെയ്തു കൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 200 ലധികം ആളുകൾ സംസാരിച്ചു. സ്ത്രീകളെ നേതൃപദവികളിൽ പ്രതിഷ്ഠിക്കുന്നതിന് സ്ഥാപനങ്ങൾ പ്രതിജ്ഞാബദ്ധരാകേണ്ടതിന്റെ ആവശ്യകത മുതൽ സ്ത്രീകൾ അഭിമുഖീകരിക്കുന്ന യാഥാർത്ഥ്യങ്ങൾ വരെയുള്ള വിഷയങ്ങൾ പ്രസംഗകർ മു൯വച്ചു.
മൂന്ന് വ്യത്യസ്ത പാനലുകളിലായി വ്യാപിച്ചുകിടക്കുന്ന ഓരോ സാക്ഷ്യവും പ്രത്യേകിച്ചും വളരെ വ്യക്തിപരമായ കഥകളുടെയും അനുഭവങ്ങളുടെയും വിവരണങ്ങളും ചിന്തയ്ക്ക് മികച്ച ഊർജ്ജം നൽകുന്നവയായിരുന്നു. ഇക്കൂട്ടത്തിൽ ഒരു നിർബന്ധിത വിവാഹത്തെ അതിജീവിച്ച ഒരു വ്യക്തിയുടെ സാക്ഷ്യവും ഉണ്ടായിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: