തിരയുക

കാനഡയിലെ സെയിൻറ് ഏലിയാസ് മലനിര (Monte San Elias, Canada) കാനഡയിലെ സെയിൻറ് ഏലിയാസ് മലനിര (Monte San Elias, Canada)  (WS)

സമഗ്രമാനവ വികസനോന്മുഖ വിനോദസഞ്ചാരം!

സെപ്റ്റംബർ 27-ന് ലോക വിനോദസഞ്ചാരദിനമായി ആചരിക്കുന്നതിനോടനുബന്ധിച്ചു വത്തിക്കാൻറെ സമഗ്രമാനവവികസനത്തിനായുള്ള വിഭാഗം ഒരു സന്ദേശം .പുറപ്പെടുവിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വിനോദസഞ്ചാരം സമഗ്രവും പരിസ്ഥിതിസൗഹൃദവുമായിരിക്കണമെന്ന് വത്തിക്കാൻറെ സമഗ്രമാനവവികസനത്തിനായുള്ള വിഭാഗം ഓർമ്മിപ്പിക്കുന്നു.

സെപ്റ്റംബർ 27-ന് ലോക വിനോദസഞ്ചാരദിനമായി ആചരിക്കുന്നതിനോടനുബന്ധിച്ചു പുറപ്പെടുവിച്ച സന്ദേശത്തിലാണ് ഈ വത്തിക്കാൻ വിഭാഗം ഇതു വ്യക്തമാക്കിയിരിക്കുന്നത്.

“വിനോദസഞ്ചാരത്തെക്കുറിച്ച് പുനർവിചിന്തനം”  എന്ന പ്രമേയം ഈ ദിനാചരണം സ്വീകരിച്ചിരിക്കുന്നത് അനുസ്മരിക്കുന്ന ഈ സന്ദേശം വിനോദസഞ്ചാരം സാഹോദര്യവും സാമൂഹ്യ സൗഹൃദവും കെട്ടിപ്പടുക്കാനുതകുന്നതും സർവ്വോപരി സമഗ്രമാനവവികസനം സാദ്ധ്യമാക്കുന്നതുമാകണമെന്ന് വിശദീകരിക്കുന്നു.

വിനോദസഞ്ചാരം പരിസ്ഥിതിയിലുളവാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും സന്ദേശം സൂചിപ്പിക്കുന്നു.

കോവിദ് 19 മഹാമാരിയെതുടർന്ന സ്തംഭനാവസ്ഥയിലായ വിനോദസഞ്ചാരം ഇപ്പോൾ പുനരാരംഭിച്ചിരിക്കുന്നതിനെക്കുറിച്ച് പരാമർശിക്കുന്ന സന്ദേശം ഈ വിനോദസഞ്ചാരം മനുഷ്യവ്യക്തിയെക്കുറിച്ചുള്ള സമഗ്രഗർശനം കണക്കിലെടുക്കുന്നതായിരിക്കണം എന്ന് ഉദ്ബോധിപ്പിക്കുന്നു.

സമഗ്രമാനവ വികസനം എന്ന ലക്ഷ്യത്തോടെ, വിനോദസഞ്ചാരത്തിൻറെ ഈ നവീകൃത വീക്ഷണം പ്രോത്സാഹിപ്പിക്കുന്നതിന് കത്തോലിക്കാ സഭ വളരെ ഉത്സുകയാണെന്നും സന്ദേശം വ്യക്തമാക്കുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 September 2022, 15:13