തിരയുക

55ആം ലോക സാമൂഹിക ആശയവിനിമയ ദിനത്തിന്റെ പ്രമേയം. 55ആം ലോക സാമൂഹിക ആശയവിനിമയ ദിനത്തിന്റെ പ്രമേയം. 

57-മത് ലോക സാമൂഹിക ആശയവിനിമയ ദിനത്തിന്റെ പ്രമേയം വത്തിക്കാൻ പ്രഖ്യാപിച്ചു

57-മത് ലോക ആശയ വിനിമയെ ദിനത്തിന്റെ പ്രമേയം "ഹൃദയം കൊണ്ട് സംസാരിക്കുക: Veritatem facientes in caritate:" വത്തിക്കാൻ വാർത്താ വിനിമയ കാര്യാലയം വെളിപ്പെടുത്തി.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

2023-ലെ ലോക സമൂഹ ആശയവിനിമയ ദിനത്തിന്റെ പ്രമേയം"ഹൃദയം കൊണ്ട് സംസാരിക്കുക:  Veritatem facientes in caritate:" “ഹൃദയത്തോടെ സംസാരിക്കുക: ( ഉപവിയിൽ  സത്യം പ്രവർത്തിക്കുക) എന്നായിരിക്കുമെന്ന് വ്യാഴാഴ്ച പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് അറിയിച്ചു.

2022-ലെ പ്രമേയമായ "ഹൃദയത്തിന്റെ ചെവികൊണ്ട് കേൾക്കുക" എന്നതുമായി ബന്ധമുള്ള 2023ലെ പ്രമേയം വരുന്ന ഒക്ടോബറിൽ നടക്കുന്ന സിനഡിന്റെ ആഘോഷത്തിലേക്ക് മുഴുവൻ സഭയെയും നയിക്കുന്ന പാതയുടെ ഭാഗമാക്കാൻ ഉദ്ദേശിച്ചുള്ളതാണ്. ഹൃദയത്തോടെ സംസാരിക്കുക എന്നത്,  "നിങ്ങളുടെ പ്രത്യാശയ്‌ക്ക് ഒരു കാരണം നൽകു" ന്നതും അങ്ങനെ സൗമ്യതയോടെ ചെയ്യുന്നതിലൂടെ, "ആശയവിനിമയമെന്ന ദാനത്തെ  ഒരു മതിലായിട്ടല്ല ഒരു പാലമായി ഉപയോഗിക്കുക" എന്നുമാണ് അർത്ഥമാക്കുന്നത്. അത് സഭാ ജീവിതത്തിൽ പോലും കാണുന്ന ധ്രുവീകരണവും വഷളാക്കുന്ന ചൂടേറിയ സംവാദങ്ങളും കൊണ്ട് " നശിപ്പിക്കുവാനുള്ള " പ്രവണതയ്ക്ക് എതിരെ പോകാനുള്ള ക്ഷണമാണ്.

കാരുണ്യത്തിന്റെ ശൈലിയിൽ സത്യം സംസാരിക്കുക

"സുവിശേഷത്തിന്റെ അടിസ്ഥാനത്തിൽ വെളിവാക്കപ്പെടുന്ന അസൗകര്യമായ സത്യങ്ങൾ ചില സമയങ്ങളിൽ പറയാൻ ഭയപ്പെടാതിരിക്കാൻ" ഈ പ്രമേയം എല്ലാവരെയും ക്ഷണിക്കുന്നു. ഈ പ്രഖ്യാപനം, എന്നിരുന്നാലും

ബൈബിളിലെ രഹസ്യ വഴിയാത്രക്കാരനും എമ്മാവൂസിലേക്കു പോയ ശിഷ്യന്മാരും തമ്മിലുള്ള സംഭാഷണത്തിൽ കാണുന്നതുപോലെ, "നമ്മുടെ കാലത്തെ ആളുകളുടെ സന്തോഷത്തിലും കഷ്ടപ്പാടുകളിലും ആത്മാർത്ഥമായി പങ്കുചേരുന്ന കരുണയുടെ ഒരു ശൈലിയിൽ" നിന്ന് വേർപെടുത്തരുത്.

ശത്രുതയില്ലാത്ത ആശയവിനിമയം

ലോകത്തിന്റെ വിവിധ പ്രദേശങ്ങളിലെ സംഘട്ടനങ്ങളുടെ നാടകീയമായ പശ്ചാത്തലത്തിൽ,  ശത്രുതയില്ലാത്ത ആശയവിനിമയത്തിന്റെ പ്രാധാന്യം ഈ പ്രമേയം ഊന്നി പറയുന്നു. അങ്ങനെ, അറുപത് വർഷങ്ങൾക്ക് മുമ്പ് വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ പാച്ചേം ഇ൯ തേറിസിൽ പ്രവചനാത്മകമായി പ്രബോധിപ്പിച്ചതുപോലെ, നമ്മുടെ ഹൃദയങ്ങളിൽ പതിയിരിക്കുന്ന "യുദ്ധത്തിന്റെ മനോവിഭ്രാന്തി" ഇല്ലാതാക്കാൻ ശ്രമിക്കുന്ന സമഗ്ര നിരായുദ്ധീകരണത്തെ പരിപോഷിപ്പിക്കുന്ന " തും,  മറ്റുള്ളവരുമായി  തുറന്ന

സംവാദത്തിനുള്ള ആശയവിനിമയം" പ്രോത്സാഹിപ്പിക്കുന്നു. ഇക്കാര്യത്തിൽ, എല്ലാവരേയും, പ്രത്യേകിച്ച് ആശയവിനിമയ മേഖലയിൽ പ്രവർത്തിക്കുന്നവരെ, "കൂടുതൽ നീതിയും സാഹോദര്യവും മാനുഷികവുമായ ഭാവിയും കെട്ടിപ്പടുക്കുന്നതിനുള്ള ഒരു ദൗത്യമായി" അവരുടെ വിളി വിനിയോഗിക്കാൻ ആവശ്യപ്പെടുന്നു. സെപ്തംബർ 29-ന് ഫ്രാൻസിസ് പാപ്പാ, ആശയവിനിമയത്തിനുള്ള ഡിക്കാസ്റ്ററിയിലേക്ക് രണ്ട് പുതിയ അംഗങ്ങളെയും 10 പുതിയ കൺസൾട്ടർമാരെയും നിയമിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 സെപ്റ്റംബർ 2022, 12:45