ടാൻസാനിയയിലെ കത്തോലിക്കാ മഹിളാ സംഘടനയ്ക്ക് പാപ്പായുടെ ആശംസകൾ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ആഫ്രിക്കൻ നാടായ ടാൻസാനിയായിലെ കത്തോലിക്കാ വനിതാ സംഘടനയ്ക്ക് (WAWATA) പാപ്പാ ആശംസകൾ നേർന്നു.
വ്വാവ്വറ്റ (WAWATA) എന്ന ചുരുക്കസംജ്ഞയിൽ അറിയപ്പെടുന്ന ഈ സംഘടനയുടെ അമ്പതാം വാർഷികത്തോടനുബന്ധിച്ചാണ് ഫ്രാൻസീസ് പാപ്പായ്ക്കുവണ്ടി ഒപ്പുവച്ച് വത്തിക്കാൻ സംസ്ഥാന കാര്യാലയത്തിലെ പൊതുകാര്യവകുപ്പിൻറെ ചുമതലയുള്ള ആർച്ചുബിഷപ്പ് എഡ്ഗർ പേഞ്ഞ പാറ (Edgar Peña Parra) ഈ ആശംസാ സന്ദേശം അയച്ചത്.
ടാൻസാനിയായിലെ കത്തോലിക്കാ വനിതാ സംഘടനയ്ക്കും അതിൻറെ അമ്പതാം സ്ഥാപന വാർഷികത്തോടനുബന്ധിച്ച് സമ്മേളിച്ചിരിക്കുന്ന എല്ലാവർക്കും മാർപ്പാപ്പാ തൻറെ ആശീർവ്വാദം നല്കുകയും ക്രിസ്തുവിനോടുള്ള സ്നേഹത്തിൽ ഈ സംഘടനാംഗങ്ങൾ കാഴ്ചവയ്ക്കുന്ന സേവനങ്ങൾ ദൈവരാജ്യവളർച്ചയ്ക്ക് എന്നും സംഭാവനയേകട്ടെയെന്ന് ആശംസിക്കുകയും ചെയ്യുന്നുവെന്ന് ആർച്ചുബിഷപ്പ് എഡ്ഗർ പാറ അറിയിക്കുന്നു.
ആഗോള കത്തോലിക്കാ മഹിളാ സംഘടനയുടെ (WUCWO) പ്രാദേശിക ഘടകമാണ് വ്വാവ്വറ്റ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: